ബൈക്കിന് ലക്ഷങ്ങള്‍ വില, മോഷ്ടിച്ചത്; കെട്ടിപ്പിടിച്ചും ഉമ്മവെച്ചും യാത്ര; യുവതിയും യുവാവും പെട്ടു
ബൈക്കിൽ കെട്ടിപ്പിടിച്ചും ചുംബിച്ചു പോയ യുവതിക്കും യുവാവിനും പണികിട്ടി രണ്ടുപേരേയും പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദുർഗ് മേഖലയിൽ നിന്നുള്ളതാണ് വീഡിയോ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വാൈറലായിരുന്നു.
ഇതിന് പിന്നാലെ പലരും ഇവരെ വിമനർശിച്ച് രംഗത്തെത്തിയിരുന്നു. വീഡിയോ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു ഇതിന് പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. എന്നാ ലൽ സംഭവത്തിൽ ഒരു ട്വിസ്റ്റ് ഉണ്ട്. സംഭവം വിശദമായി അറിയാം..

കെട്ടിപ്പിടിച്ചും ചുംബിച്ചും...
യുവാവ് ബൈക്ക് ഓടിക്കുന്ന സമയത്ത്, പെൺകുട്ടി റൈഡറെ കെട്ടിപ്പിടിക്കുന്നതും മുൻവശത്ത് ഇരിക്കുന്നതും വീഡിയോയിൽ കാണാം. ബൈക്ക് ഓടിക്കുന്നതിനിടയിൽ ആൺകുട്ടിയും പെൺകുട്ടിയും കെട്ടിപ്പിടിക്കുന്നതിന്റെയുമൊക്കെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ബൈക്ക് ഓടിക്കുന്ന യുവാവിനെ കാണാൻ പെൺകുട്ടി ബൈക്കിന്റെ ടാങ്കിൽ യുവാവിന് അഭിമുഖമായി ഇരിക്കുന്നു.

ലക്ഷങ്ങൾ വിലയുള്ള ബൈക്ക്
ഇത്തരത്തിൽ ഉള്ള കേസുകൾ നേരത്തേയും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ കേസുകളിൽ നിന്നും ഈ കേസ് വ്യത്യസ്തമാകുന്നത് ഇതിലെ ട്വിസ്റ്റ് കാരണം തന്നെയാണ്. എന്താണ് ആ ട്വിസ്റ്റ് എന്നോ. ഉമ്മവെച്ചും കെട്ടിപ്പിടിച്ചും യുവതിയും യുവാവും പോയ ബൈക്ക് മോഷ്ടിച്ചതാണെന്നാണ് വിവരം. ചെറിയ വിലയുള്ള ബൈക്കല്ല..ലക്ഷങ്ങൾ വിലയുള്ള ബൈക്കാണിത്.

ഒടുവിൽ പെട്ടു....
"അശ്രദ്ധമായി വാഹനമോടിക്കുകയും അശ്ലീലദൃശ്യങ്ങൾ കാണിക്കുകയും ചെയ്യുന്ന കപ്പിളിൻെറ വീഡിയോ വൈറലായി. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് കേസെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, "പോലീസ് സൂപ്രണ്ട് (എസ്പി) അഭിഷേക് പല്ലവ് പറഞ്ഞു.
അന്വേഷണത്തിൽ രേഖകളില്ലാതെയാണ് ദമ്പതികൾ മോഷ്ടിച്ച ബൈക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
"അവർ ഉപയോഗിച്ചിരുന്ന ബൈക്കിന് രജിസ്ട്രേഷൻ പ്ലേറ്റ് ഇല്ലായിരുന്നു, അന്വേഷണത്തിൽ, ബൈക്ക് ഒരു വർഷം മുമ്പ് ഒരു ഗ്രാമത്തിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. 1.50 ലക്ഷം രൂപയാണ് വിപണി വില എന്നാൽ രേഖകൾ ഒന്നുമില്ലാതെ 9000 രൂപയ്ക്കാണ് പ്രതി ബൈക്ക് വാങ്ങിയത്. ബൈക്ക് ഇപ്പോൾ പിടിച്ചെടുത്തു," എസ്പി അഭിഷേക് പല്ലവ് കൂട്ടിച്ചേർത്തു.

ആദ്യമായല്ല നേരത്തെയും ഇത്തരം സംഭവങ്ങൾ...
ഉത്തർപ്രദേശിൽ ഇതുപോലൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.. സ്‌കൂട്ടർ ഓടിക്കുന്നയാളെ പെൺകുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വീഡിയോയിൽ. വീഡിയോയിൽ കാണുന്ന രണ്ടുപേരും യുവതികളാണെന്ന തരത്തിലാണു ആദ്യം പ്രചാരണമുണ്ടായിരുന്നത്.. എന്നാൽ പിന്നീട് യുവാവ് ആണെന്ന് വ്യക്തമാവുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ യുവാവിന്റെ സ്കൂട്ടർ പിടിച്ചെടുത്തു.












Click it and Unblock the Notifications