
Viral Video: വിവാഹത്തിനെത്തിയ വരന്റെ ബൈക്കില്‍ 'ഒരാള്‍'..അമ്പരപ്പിലായി ആളുകള്‍..ആരാണത്!!
എന്നും ഓര്‍ത്തുവെയ്ക്കാനുള്ള മനോഹരമായ ദിവസമാണ് കല്യാണ ദിവസം. അതുകൊണ്ട് ആ ദിവസം സന്തോഷമായിരിക്കുക എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യവും. ഓരോ മനുഷ്യര്‍ക്കും സന്തോഷം ഓരോ തരത്തില്‍ ആയിരിക്കും. എല്ലാവർക്കും അത് ഉൾക്കൊള്ളുവാൻ ആകുമോയെന്നത് സംശയമാണ്.
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു വരന്റെ വീഡിയോയാണ്. കല്യാണത്തിനായി വിവാഹ വേദിയിലേക്ക് എത്തിയ വരന്റെ ബൈക്കില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു..വരന് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍..എന്നാല്‍ വരന്റെ കൂടെയുള്ള ആളെ കണ്ട് എല്ലാവരും ഞെട്ടിപ്പോയി...കല്യാണത്തിന് എത്തുന്ന വരന്റെ കൂടെ ഇങ്ങനെ ഒരാളെ ആരും പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് വരന്റെ കൂടെ എത്തിയതെന്ന് അറിയണ്ടേ....വിശദമായി തന്നെ അറിയാം..
PC: supremebakarwadi

ദര്ശന് നന്ദു പോള്‍ ആണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷെര്‍വാണി ധരിച്ച് വളരെ സുന്ദരനായിട്ടാണ് നന്ദു പോള്‍ എത്തിയത്. ബൈക്കില്‍ ആണ് ഇദ്ദേഹം വന്നത്. എന്നാല്‍ ബൈക്കിന്റെ മുന്നില്‍ തന്നെയാണ് നേരത്തെ പറഞ്ഞ ആള്. അടിപൊളി ഷെര്‍വാണിയൊക്കെ ധരിച്ച് ബൈക്കിന്റെ മുന്നില്‍ അങ്ങനെ ഇരിക്കുകയാണ് അദ്ദേഹത്തിന്റെ വളര്‍ത്തുനായ...ലൈക്ക് എ ബോസ് എന്നാണ് വീഡിയോയ്ക്ക് നല്കിയ ക്യാപ്ഷന്‍..
'ആ കരടിയെ അയച്ചത് ദൈവം'; കാട്ടിനുള്ളില്‍ അകപ്പെട്ട 3 വയസ്സുകാരന് തുണയായത് ഒരു കരടി...

4 ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ ഇന്‍സ്റ്റാഗ്രാമില്‍ 1.7 മില്യണ്‍ വ്യൂസും 2 ലക്ഷത്തിലധികം ലൈക്കുകളും നേടി. വരന്റെ പ്രവൃത്തി സോഷ്യല്‍മീഡിയയ്ക്ക് ഇഷ്ടപ്പെട്ടു. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഇങ്ങനെ ആയിരിക്കണം.. പ്രിയപ്പെട്ടവരെ ഒരിക്കലും ഉപേക്ഷിക്കരുത് എന്നാണ് ഒരാളുടെ കമന്റ്...എല്ലാവരും ഇതുപോലെ ആയിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ എന്നാണ് വേറൊരാളുടെ കമന്റ്.... എന്തൊരു സുന്ദരനാണ് ഈ നായക്കുട്ടൻ എന്നാണ് വേറൊരു കമന്റ്...

ഇത്തരത്തിൽ രസകരമായ കല്യാണ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്.. അടുത്തിടെ എല്ലാവരുടേയും ഹൃദയം നിറച്ച വീഡിയോ ആയിരുന്ന വരൻ വധുവിന് നൽകിയ സർപ്രൈസ്. , പുരോഹിതൻ അവരുടെ വിവാഹം നടത്തുമ്പോൾ വധുവും വരനും അൾത്താരയിൽ നിൽക്കുന്നതായി കാണാം.

പെട്ടെന്ന്, ഡൗൺ സിൻഡ്രോം ബാധിച്ച വിദ്യാർത്ഥികൾ ദമ്പതികളുടെ മോതിരങ്ങളും പൂക്കളും വഹിച്ചുകൊണ്ട് ഹാളിലേക്ക് പ്രവേശിച്ചു. വധുവിന്റെ വിദ്യാർത്ഥികൾ ആയിരുന്നു അവർ. വരൻ വധുവിനായി ആസൂത്രണം ചെയ്ത ഒരു സർപ്രൈസ് ആയിരുന്നു ഇത്.