viral video: മാലയിടുന്നതിന് മുമ്പ് ഉമ്മ വെയ്ക്കണം വിവാഹച്ചടങ്ങിനിടെ വരന്റെ ആവശ്യം...പിന്നീട് നടന്നത്...
പതിവ് പോലെ ഇന്നും സോഷ്യല്‍മീഡിയയില്‍ ഒരു വിവാഹ വീഡിയോ വൈറല്‍ ആയിട്ടുണ്ട്. ഈ വീഡിയോയിലെ താരം വരനും വധുവും തന്നെയാണ്. വിവാഹം നടന്നുകൊണ്ടിരിക്കുമ്പോഴാണ രസകരമായ ഈ സംഭവം നടക്കുന്നത്.
വധുവിന് വരന്‍ മാലയിട്ടുകൊടുത്തതിന് പിന്നാലെ വരന് മാലയിട്ടു കൊടുക്കാന്‍ വധു മുന്നോട്ടതു വരുന്നു എന്നാല്‍ വരന്‍ വധുവിന് പിടികൊടുക്കാതെ പിന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. കാരണം മാലയിടുന്നതിന് മുമ്പ് വരന് ഒരു ആവശ്യമുണ്ട്.. വധു ചുംബനം നല്‍കണം ..പിന്നീട് എന്താണ് നടന്നടതെന്നോ.... വിശദമായി അറിയാം...

മാലയിടുന്നതിന് മുമ്പ് ചുംബനം നൽകണമെന്ന വരന്‌റെ ആവശ്യം അത്ര പെട്ടെന്നൊന്നും വധു സമ്മതിച്ചില്ല..എന്നാൽ വരൻ ഉണ്ടോ വിടുന്നു ചുംബിച്ചില്ലെങ്കിൽ മാലയിടാൻ വിടില്ലെന്ന് വരനും നിർബന്ധം പിടിച്ചു ഒടുവിൽ എന്താണ് സംഭവിച്ചതെന്നോ. ഈ വീഡിയോ ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്.

വൈറൽ വീഡിയോയിൽ വധുവും വരനും ജയമാല ചടങ്ങിനായി സ്റ്റേജിൽ നിൽക്കുന്നത് കാണാം. വധു വരന്റെ കഴുത്തിൽ മാല ഇടാൻ ശ്രമിക്കുന്നു, പക്ഷേ അയാൾ അവളെ ഒഴിവാക്കുന്നു. അന്നേരം വരൻ വധുവിനോട് ആംഗ്യങ്ങൾ കാണിക്കുകയും ചുംബനം അഭ്യർത്ഥിക്കുകയും ചെയ്യുന്നു. വധു തുടക്കത്തിൽ നാണത്തോടെയാണ് നിൽക്കുന്നത്, എന്നിരുന്നാലും, വരന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനയ്ക്ക് ശേഷം അവൾ വഴങ്ങുകയും അവന്റെ കവിളിൽ ഒരു ചുംബനം നൽകുകയും ചെയ്യുന്നു.

വരന്റെയും വധുവിന്റേയും അരികിൽ , ഇവരുടെ കുടുംബവും ഉണ്ട്. അവർ എല്ലാവരും ആവേശത്തിലായിരുന്നു, ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന സംശയം എല്ലാവർക്കും ഉണ്ടായിരുന്നു. വെഡ്ഡിംദ് ആൻസ്വേഴ്സ് യ എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കിട്ട വീഡിയോയ്ക്ക് 139K-ലധികം കാഴ്ചകളും 6.9K കാഴ്ചകളും നൂറുകണക്കിന് കമന്റുകളും ഉണ്ട്.

ഇത് വളരെ രസകരമായ വീഡിയോ ആണെങ്കിൽ കഴിഞ്ഞ ദിവസം വേദിയിൽ കലിതുള്ളി നിൽക്കുന്ന വധുവിന്റെ വീഡിയോയായിരുന്നു വൈറൽ ആയത്. വധു വേദിയിൽ ഇരിക്കാൻ വരുമ്പോൾ വരന്റെ കൂടെ അലങ്കരിച്ച കസേരകളിൽ വരന്റെ സുഹൃത്തുക്കൾ ഇരിക്കുന്നതാണ് കാണുന്നത്. വധു വന്നിട്ടും ഇവർ എഴുന്നേൽക്കുന്നില്ല. വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധു ചടങ്ങുകൾക്ക് ശേഷം ആകെ ക്ഷീണിച്ച അവസ്ഥയിലുമാണ്. അപ്പോഴാണ് വരന്റെ സുഹൃത്തുക്കൾ ഇങ്ങനെ ഒരു പണി കാണിച്ചത്. വധുവിന് ആകെ ദേഷ്യം വന്നു അവരോട് ദേഷ്യപ്പെടുന്നുണ്ട്...












Click it and Unblock the Notifications