Video: വധുവിന്റെ കവിളില്‍ നുള്ളി വരന്റെ സുഹൃത്ത്; കണ്‍ട്രോളുപോയി സുഹൃത്തിന്റെ കവിളത്തടിച്ച് വരന്‍
എല്ലാവരും ഞെട്ടിപ്പോയി. വരൻ പ്രാങ്കായി എടുക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

കല്യാണം എന്നുവെച്ചാൽ ഒരു വ്യക്തിയുടെ ജീവിത്തിലെ പ്രധാനപ്പെട്ട ചടങ്ങാണ്. പല ആചരങ്ങൾ ഉണ്ടാകും ചടങ്ങുകൾ ഉണ്ടാവും, അങ്ങനെ ആകെ ഒരു ഒരു ടെൻഷൻ തന്നെയായിരിക്കും. എന്നാൽ വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കളെ സംബന്ധിച്ച് അടിച്ചുപൊളിക്കാനും പ്രാങ്ക് നടത്താനും ഒക്കെയുള്ള ദിവസമാണ്.
വധുവിനേയും വരേനയും പരമാവധി വട്ടുപിടിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അങ്ങനെ പല വിവാഹ വേദിയിലും സുഹൃത്തുക്കളുടെ തമാശകൾ കാര്യമാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു പ്രാങ്ക് കാരണം ആകെ കുളമായിപ്പോയ കല്യാണ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത്..സംഭവം എന്താണെന്ന് നോക്കാം...
വരന്റെ സുഹൃത്തുക്കളാണ് വധുവിനെ വട്ടുകളിപ്പിക്കാൻ നോക്കിയത്. എന്നാൽ വരന്റെ കയ്യിൽ നിന്ന് തന്നെ സുഹൃത്തിന് കണക്കിന് കിട്ടി. വേദിയിലേക്ക് കടന്നുവരുന്ന സുഹൃത്തുക്കളിൽ ഒരാൾ വധുവും വരനും ഇരുക്കുന്നതിന്റെ പിന്നിലേക്ക് പോകുന്നു. അവിടം മുതലാണ് സംഭവം കൈവിട്ടത്. ഇയാൾ വധുവിന്റെ കവിളിൽ തൊട്ടുകൊണ്ടിരിക്കുന്നു.
വധുവിന് അത് തീരെ ഇഷ്ടമാകുന്നില്ല. വധുവിന്റെ മുഖത്ത് അത് പ്രകടമാകുന്നുണ്ട്. എന്നാൽ കവിൾ പിടിക്കുന്നത് തുടർന്നു. എന്നാൽ പെട്ടെന്ന് തന്നെ വരന്റെ മുഖം മാറി. വരന് ദേഷ്യം വന്നു തുടങ്ങി. എന്നാൽ സുഹൃത്ത് വധുവിനെ കവിളിൽ പിടിക്കുന്നത് തുടർന്നുകൊണ്ടിരുന്നു, ഇതോടെ വരൻ എഴുന്നേറ്റ് സുഹൃത്തിന് രണ്ട് പൊട്ടിച്ചു.
എല്ലാവരും ഞെട്ടിപ്പോയി. വരൻ പ്രാങ്കായി എടുക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഇത്രയല്ല അടിച്ച് തിരിക്കണമായിരുന്നു എന്നാണ് ഒരാൾ പറഞ്ഞത്. രണ്ട് പേരുടെ ജീവിതത്തിലെ പ്രധാനപ്പെട്ടടദിവസം ഇങ്ങനെ പ്രാങ്ക് കളിച്ച് നശിപ്പിക്കുന്ന അവന് അതു തന്നെവേണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്
നേരത്തേയും ഇതുപോലെ സംഭവം ഉണ്ടായിരുന്നു. വരന്റെ കൂട്ടുകാർ തന്നെയായിരുന്നു വധുവിനെ കളിപ്പിച്ചത്. വധു എഴുന്നേറ്റു പോയപ്പോഴേക്കും സുഹൃത്ത് വരന്റെ തൊട്ടടുത്ത് കയറിയിരുന്നു. ഇതോടെ വധുവിന് ദേഷ്യം വന്നു എത്ര പറഞ്ഞിട്ടും ഇയാൾ എഴുന്നേൽക്കാതായതോടെ വധു ദേഷ്യപ്പെട്ടു തുടങ്ങി, ഇതോടെ ബന്ധുക്കൾ വധഘുവിനോട് ശാന്തയായിരിക്കാനും പറയുന്നു. എന്നാല് വധുവിന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല...
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..












Click it and Unblock the Notifications