Viral Video:കൂട്ടുകാരന്റെ ഡാന്‍സ് കണ്ട് ആവേശം;വേദിയില്‍ കയറി കാശെറിഞ്ഞു..പിന്നീട് നടന്നത് 'പൊടിപൂരം'
സ്‌കൂള്‍ ജീവിതത്തില്‍ ഓര്‍ത്തു വെയ്ക്കാനുള്ള ഒരുപാട് ഓര്‍മകള്‍ ഉണ്ടാവും.ഓര്‍ത്താല്‍ ചിരിവരുന്ന, കണ്ണുനിറയുന്ന അനുഭവങ്ങള്‍. പഠനം മാത്രമല്ല സ്‌കൂള്‍ ജീവിതം നല്‍കുന്നത്. അതിനപ്പുറം ഓര്‍ത്തുവെയ്ക്കാന്‍ പല നിറമുള്ള ഓര്‍മകളും നല്‍കുന്നുണ്ട്. ആഘോഷങ്ങള്‍, സെലിബ്രേഷന്‍ ഡേകള്‍ അങ്ങനെ പലപല ഓര്‍മ്മകള്‍.
ജീവിതത്തില്‍ ഒരുപക്ഷേ അവസാനം വരെ കൂട്ടാന്‍ സാധിക്കുന്ന സുഹൃത്തുക്കളെ വരെ സ്‌കൂള്‍ ജീവിതം നമുക്ക് തന്നേക്കാം. ഇനി പറയാന്‍ പോകുന്നത് ഒരു സ്‌കൂളിലെ ആഘോഷത്തിന്റെ വീഡിയോ ആണ്. സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ് ഈ വീഡിയോ....

ഈ വീഡിയോ ചിലപ്പോള്‍ നിങ്ങളെ പഴയ സ്‌കൂള്‍ ജീവിതത്തിലേക്ക് കൊണ്ടുപോയേക്കാ, കുട്ടികള്‍ ആയാള്‍ ഇത്തിരി കുസൃതികള്‍ ഒക്കെ ഉണ്ടാവുമല്ലോ...ആണ്‍കുട്ടികള്‍ ഇത്തിരി അധികം ആയിരിക്കും. വീഡിയോയില്‍ ഒരു സ്‌കൂളിലെ ഒരു ആഘോഷമാണ് കാണിക്കുന്നത്. ഒരു ആണ്‍കുട്ടി സ്‌റ്റേജില്‍ നിന്ന് നൃത്തം ചെയ്യുകയാണ്.

മറ്റ് കുട്ടികള്‍ അവന്റെ ഡാന്‍സ് കണ്ടാസ്വദിക്കുന്നുണ്ട്... പെട്ടെന്നാണ് സ്‌റ്റേജിലേക്ക് മറ്റൊരു ആണ്‍കുട്ടി കടന്നുവന്നത്. അവന്‍ നൃത്തം ചെയ്യുന്ന ആണ്‍കുട്ടിക്കൊപ്പം ചുവട് വെച്ച് നോട്ടുകള്‍ അവന്റെ തലയിലൂടെ കറക്കി ഇട്ടുകൊടുത്തു.. ഉടന്‍ തന്നെ സ്‌റ്റേജില്‍ നിന്ന് താഴേക്ക് ഇറങ്ങി ഇതോടെ സംഭവം മാറി...ഒട്ടും വിചാരിക്കാത്ത കാര്യമാണ് പിന്നീട് നടന്നത്...

കാണികള്‍ക്കിടയില്‍ നിന്നും ഒരു അധ്യാപകന്‍ വന്ന് തുടരെ അടിച്ച് അവനെ അവിടെന്ന് വലിച്ച് പുറത്തേക്ക് കൊണ്ടുപോവുകയാണ്. സംഭവത്തിന്റെ വീഡിയോ വൈറല്‍ ആണ്.. വീഡിയോയ്ക്ക് ഒരുപാട് കമന്റുകളാണ് വന്നുെകാണ്ടിരിക്കുന്നത്. ഒരു തമാശയ്ക്ക് ഇത്ര അടിക്കാനുണ്ടോ എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്.

പിള്ളേരായാൽ ഇത്തിരി കുരുത്തക്കേടൊക്കെ ഉണ്ടാവും അതിന് ഇങ്ങനെയാണോ ടീച്ചർമാർ പെരുമാറേണ്ടിയിരുന്നതെന്നാണ് മറ്റൊരു കമന്റ്...ഇതൊക്കെ ഓവറണല്ലോ എന്നാണ് മറ്റൊരു കമന്റ്... ഇതൊക്കെ കുട്ടികളുടെ തമാശയല്ലേ അതിന് ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ആ വിദ്യാർത്ഥിയെ ഇങ്ങനെ തല്ലേണ്ട ആവശ്യമൊന്നുമില്ല.. അധ്യാപകർ കൂട്ടുകാർ കൂടി ആവണമെന്നാണ് മറ്റൊരു കമന്റ് വന്നിരിക്കുന്നത്...












Click it and Unblock the Notifications