Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ വേദിയിൽ അപ്രതീക്ഷിത സംഭവം; എല്ലാം നിമിഷങ്ങൾക്കുള്ളിൽ നടന്നു, ഞെട്ടൽ മാറാതെ വധുവും വരനും

വിവാഹവുമായി ബന്ധപ്പെട്ട പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. വളരെ രസകരമായ വീഡിയോ ഉണ്ടാവാറുണ്ട്. അതുപോലെ അവസാന നിമിഷം വിവാഹം മുടങ്ങിപ്പോകുന്ന വീഡിയോ വരെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. എന്നാൽ ഏറെ സങ്കടകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈ വീഡിയോ കണ്ണ് നിറയാതെ കണ്ടുതീർക്കാൻ കഴിയില്ല. വളരെ സന്തോഷത്തോടെ വിവാഹ വീട്ടിലെ ആഘോഷങ്ങൾ മുന്നോട്ട് പോവുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ആ സംഭവം ഉണ്ടായത്, അതോടെ വിവാഹ വേദി നിശബ്ദമായി.

ഛത്തീസ്ഗഡിൽ ആണ് സംഭവം. ഭിലായ് സ്റ്റീൽ പ്ലാന്റിലെ മാനേജർ തന്റെ അനന്തരവളുടെ വിവാഹം ആഘോഷിക്കുക ആയിരുന്നു. അദ്ദേഹം വിവാഹവേദിയൽ നൃത്തം ചെയ്യുകയായിരുന്നു, പെട്ടെന്നാണ് അദ്ദേഹത്തിന് നെഞ്ച് വേദന വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

Marriage

അഖിൽ എന്തുകൊണ്ട് സ്ത്രീകളോട് ദേഷ്യം കാണിക്കുന്നു? ഇത്തവണയും അഖിൽ മാരാർക്ക് രക്ഷയില്ല
നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. സിസിടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിനെത്തുടർന്ന് ഇന്റർനെറ്റിനെ ഞെട്ടിച്ചു.ദിലീപ് റൗജ്കർ എന്നയാളാണ് മരിച്ചത്. ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിലെ ദല്ലി-രാജാര പട്ടണത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തന്റെ മരുമകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ദിലീപ് പോയതെന്നാണ് റിപ്പോർട്ടുകൾ. വൈറൽ വീഡിയോയിൽ, വധുവിനും വരനും ഒപ്പം വേദിയിൽ ആഘോഷമായി നൃത്തം ചെയ്യുന്നത് കാണാം. ഒരു ജനപ്രിയ പഞ്ചാബി ഗാനത്തിന് ആയിരുന്നു അദ്ദേഹം ആഘോഷത്തോടെ നിർത്തം ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൂടെ സഹൃത്തും വധുവും വരനും ഉണ്ട്. എന്നാൽ കുറച്ച് നേരം നൃത്തം ചെയ്ത ശേഷം അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയും അദ്ദേഹം വേദിയിൽ ഇരിക്കുകയും ചെയ്യുന്നു. എന്നാൽ പെട്ടെന്ന് എല്ലാ അതിഥികളെയും വധൂവരന്മാരെയും ഞെട്ടിച്ചുകൊണ്ട് വിവാഹ വേദിയിൽ വച്ച് അദ്ദേഹം പുറകിലേക്ക് വീഴുന്നത് കാണാം. അദ്ദേ​ഹം ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ പവർ സപ്ലൈ ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടേഷനിൽ എത്തിയ ദിലീപിനെ വളരെ നല്ല ആളും തമാശക്കാരനുമായാണ് സഹപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. നൃത്തം ചെയ്യുമ്പോഴോ ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴോ ഹൃദയാഘാതം മൂലം മരിക്കുന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ രണ്ട് വർഷങ്ങളായി നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങൾ ഗുരുതരമായ ആശങ്കാജനകമായ വിഷയം ആയി മാറിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+