Get Updates
Get notified of breaking news, exclusive insights, and must-see stories!

മീ ടൂ കാമ്പയിനിടെ വേറിട്ട സംഭവം; സംവിധായകന്റെ മുഖത്തടിച്ച് പ്രശസ്ത നടി!! പൊട്ടിക്കരഞ്ഞ് ഭാര്യ

മുംബൈ: മീ ടൂ കാമ്പയിന്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പ്രതിഷേധവും വെളിപ്പെടുത്തലുമായി മാറവെ, വ്യസ്തമായ വെളിപ്പെടുത്തല്‍ നടത്തി പ്രമുഖ നടി. ലൈംഗികാതിക്രമം നടത്തിയ സംവിധായകന്റെ മുഖത്തടിക്കുന്ന വീഡിയോ ആണ് നടി പുറത്തുവന്നിരിക്കുന്നത്. സംവിധായകന്റെ ലൈംഗിക പീഡനത്തിന് ഇരയായ നടി അദ്ദേഹത്തിന്റെ ഭാര്യയുടെ മുന്നിലെത്തി ചോദ്യം ചെയ്യുന്നതാണ് വീഡിയോ. കരഞ്ഞുകൊണ്ടാണ് നടി താന്‍ നേരിട്ട ദുരിതം പറയുന്നത്.

മറ്റു താരങ്ങളും ഈ സംഭവത്തിന് സാക്ഷിയായി. ഒടുവില്‍ നടി സംവിധായകന്റെ മുഖത്തടിച്ചു. ഒന്നും മിണ്ടാതെ നില്‍ക്കുക മാത്രമാണ് സംവിധായകന്‍ ചെയ്തത്. ഈ വേളയിലെല്ലാം അദ്ദേഹത്തിന്റെ ഭാര്യ, സംഭവം പരസ്യമാക്കരുതെന്ന് നടിയോട് കരഞ്ഞു പറയുന്നുണ്ടായിരുന്നു. വീഡിയോ വൈറലായിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

നടി ഗീതിക ത്യാഗി ആഞ്ഞടിച്ചു

നടി ഗീതിക ത്യാഗി ആഞ്ഞടിച്ചു

നടി ഗീതിക ത്യാഗിയാണ് തന്നെ പീഡിപ്പിച്ച സംവിധായകനെ മുഖത്തടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ സുഭാഷ് കപൂറിന്റെ മുഖത്താണ് നടി ആഞ്ഞടിച്ചത്. ഈ സമയം അദ്ദേഹത്തിന്റെ ഭാര്യ തൊട്ടടുത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. നടി സംഭവം വിശദമാക്കുമ്പോള്‍ സുഭാഷ് കപൂറിന്റെ ഭാര്യ കരയുന്നതും വീഡിയോയില്‍ കാണാം.

ആരാണ് ഗീതിക ത്യാഗി

ആരാണ് ഗീതിക ത്യാഗി

വാട് ദി ഫിഷ്, വണ്‍ ബൈ ടു എന്നീ സിനിമകളിലെ നടിയാണ് ഗീതിക ത്യാഗി. ആത്മയില്‍ ബിപാഷ ബസുവിനൊപ്പം സഹനടിയായി അഭിനയിച്ചിട്ടുണ്ട്. ജോളി എല്‍എല്‍ബിയുടെ സംവിധായകനാണ് സുഭാഷ് കപൂര്‍. ഗീതിക പീഡന വിവരം പരസ്യമാക്കുന്ന വേളയില്‍ സംവിധായകന്‍ മറുപടി പറയാന്‍ സാധിക്കാതെ കുഴങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഒളിക്യാമറ വീഡിയോ

ഒളിക്യാമറ വീഡിയോ

കുറച്ച് മുമ്പാണ് സംഭവം നടന്നത്. ഇതിന്റെ ഒളിക്യാമറ വീഡിയോ ആണ് നടി തന്നെ പുറത്തുവിട്ടിരിക്കുന്നത്. സുഭാഷ് കപൂറിന്റെ യഥാര്‍ഥ മുഖം എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. സുഭാഷ് കപൂര്‍, ഭാര്യ ഡിംപിള്‍ ഖര്‍ബന്ധ, ഗീതിക എന്നിവരെയാണ് വീഡിയോയില്‍ കാണുന്നത്. മറ്റു ചില താരങ്ങളുടെ സാന്നിധ്യവും വീഡിയോയിലുണ്ട്.

പീഡിപ്പിച്ച കാര്യം പറഞ്ഞാണ്

പീഡിപ്പിച്ച കാര്യം പറഞ്ഞാണ്

സുഭാഷ് കപൂര്‍ പീഡിപ്പിച്ച കാര്യം പറഞ്ഞാണ് ഗീതിക ത്യാഗി ബഹളം വയ്ക്കുന്നതും കരയുന്നതും. ഈ സമയം അദ്ദേഹം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഗീതിക തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു. മറുപടി പറയാന്‍ സാധിക്കാതെ സംവിധായകന്‍ കുഴങ്ങി. ഈ വേളയിലാണ് കരഞ്ഞുകൊണ്ട് ഗീതിക സംവിധായകന്റെ മുഖത്തടിക്കുന്നത്.

മുഖത്തടി കൊണ്ട വേളയില്‍

മുഖത്തടി കൊണ്ട വേളയില്‍

മുഖത്തടി കൊണ്ട വേളയില്‍ ഒന്നും ചെയ്യാതെ നില്‍ക്കുകയാണ് സംവിധായകന്‍ ചെയ്തത്. ഭാര്യ ഡിംപിള്‍ തൊട്ടടുത്ത് കരയുന്നതും വീഡിയോയില്‍ കാണാം. ഈ സംഭവം പുറത്തുപറയരുതെന്നും കുടുംബത്തിന്റെ മാനം പോകുമെന്നും ഭാര്യ പറയുന്നു. മകന്റെ ഭാവി ഓര്‍ത്തെങ്കിലും സംഭവം പുറത്തുപറയരുതെന്നും ഭാര്യ കരഞ്ഞുകൊണ്ട് പറയുന്നതും കാണാം.

ഗീതികയെ പിന്തുണച്ച്

ഗീതികയെ പിന്തുണച്ച്

വീഡിയോയില്‍ ശബ്ദം കേള്‍ക്കുന്ന മറ്റുള്ളവര്‍ സംവിധായകന്‍ അര്‍ജുന്‍ കപൂറും അതുല്‍ സബര്‍വാളുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവരെല്ലാം ഗീതികയെ പിന്തുണച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ മറ്റൊരു വശമാണ് സുഭാഷ് കപൂര്‍ പറയുന്നതെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നു.

സമ്മതതോടെയാണ് എല്ലാം

സമ്മതതോടെയാണ് എല്ലാം

ഗീതികയുമായി സെക്‌സ് ചെയ്ത കാര്യം സുഭാഷ് കപൂര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധിച്ചല്ല ചെയ്തതെന്ന് അദ്ദേഹം പറയുന്നു. സമ്മതത്തോടെയാണ് ചെയ്തതെന്ന നിലപാടിലാണ് സുഭാഷ് കപൂര്‍. എന്നാല്‍ ഇക്കാര്യം ഗീതിക ത്യാഗി സമ്മതിക്കുന്നില്ല. അതേസമയം, ഗീതികയുടെ വെളിപപെടുത്തല്‍ ബോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്.

ആമിര്‍ ഖാന്‍ പിന്‍മാറി

ആമിര്‍ ഖാന്‍ പിന്‍മാറി

സുഭാഷ് കപൂര്‍ നിലവില്‍ ആമിര്‍ ഖാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആമിര്‍ ഖാന്‍ സുഭാഷിന്റെ ചിത്രത്തില്‍ നിന്ന് പിന്‍മാറി. നിര്‍മാതാവ് ഭൂഷണ്‍ കുമാറും സംവിധായകനെതിരെ രംഗത്തുവന്നു. സുഭാഷുമായി ചിത്രം ചെയ്യില്ലെന്ന് ഭൂഷണ്‍ കുമാര്‍ വ്യക്തമാക്കി.

മലയാളത്തിലും ഇളക്കമുണ്ടാക്കി

മലയാളത്തിലും ഇളക്കമുണ്ടാക്കി

മലയാളത്തിലേക്കും മീ ടൂ കാമ്പയിന്‍ എത്തിയതോടെ വന്‍ ചര്‍ച്ചയാണ് ഈ വിഷയത്തില്‍ നടക്കുന്നത്. ബോളിവുഡിലും ഹോളിവുഡിലും ലൈംഗിക പീഡനം വെളിപ്പെടുത്തുന്ന സംഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മാധ്യമ മേഖലയിലും വെളിപ്പെടുത്തലുണ്ടായി. തൊട്ടുപിന്നാലെയാണ് മലയാള സിനിമയിലുമുണ്ടായത്. നടന്‍ മുകേഷിനെതിരെയാണ് പഴയ സഹപ്രവര്‍ത്തക മീ ടൂ കാമ്പയിനില്‍ വെളിപ്പെടുത്തിയത്.

മുകേഷിനെതിരായ ആരോപണം

മുകേഷിനെതിരായ ആരോപണം

19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് ആരോപിക്കുന്നു. ഇടതുപക്ഷ എംഎല്‍എയും താരസംഘടനയായ അമ്മയുടെ ഭാരവാഹിയും കൂടിയാണ് മുകേഷ്. കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിങിനിടെയാണ് മോശമായ പെരുമാറ്റമുണ്ടായതെന്നും ടെസ് ജോസഫ് പറയുന്നു. പരിപാടിയുടെ അണിയറ പ്രവര്‍ത്തകരിലുണ്ടായിരുന്ന ഏക വനിതയായിരുന്നു ടെസ് ജോസഫ്.

രക്ഷപ്പെട്ടത് ഇങ്ങനെ

രക്ഷപ്പെട്ടത് ഇങ്ങനെ

കോടീശ്വരന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്നു ടെസ്. ചെന്നൈയിലെ ഹോട്ടലില്‍ ടെസ് താമസിച്ചിരുന്ന മുറിയിലേക്ക് മുകേഷ് നിരന്തരം വിളിക്കുകയായിരുന്നുവത്രെ. ഫോണ്‍ വിളി മണിക്കൂറുകളോളം നീണ്ടു. പിന്നീട് മുകേഷ് താമസിച്ചിരുന്ന മുറിയുടെ അടുത്തേക്ക് തന്റെ റൂം മാറ്റിയെന്നും ടെസ് ജോസഫ് ആരോപിക്കുന്നു. ഡെറിക് ഒബ്രിയന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം തന്നെ നാട്ടിലേക്ക് യാത്ര തിരിച്ചുവെന്നും ടെസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+