പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത; വൃദ്ധനെ നടുറോഡില്‍ തല്ലിച്ചതച്ച് പൊലീസ്, വൈറല്‍ വീഡിയോ

പാറ്റ്‌ന: ബീഹാര്‍ പൊലീസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒരു വൃദ്ധനെ മര്‍ദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എപ്പോഴാണ് ഈ സംഭവം നടന്നതെന്നും എന്ത് കാരണത്താലാണ് വൃദ്ധനെ മര്‍ദ്ദിച്ചതെന്നും വ്യക്തമല്ല. രണ്ട് വനിത പൊലീസുകാര്‍ ചേര്‍ന്ന് വൃദ്ധനെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്.
മാധ്യമപ്രവര്‍ത്തകനായ മുകേഷ് സിംഗാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ രണ്ട് വനിത പൊലീസുകാര്‍ ഒരു വൃദ്ധനെ മര്‍ദ്ദിക്കുന്നത് കാണാം. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ബാറ്റണ്‍ ഉപയോഗിച്ച് ആവര്‍ത്തിച്ച് അടിക്കുന്നതും വീഡിയോയില്‍ കാണാമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇത്രയധികം ആളുകള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡായിട്ടും ആരും പൊലീസിന്റെ ആക്രമണം തടയാനോ വൃദ്ധനെ സഹായിക്കാനോ തയ്യാറായില്ല. ആളുകള്‍ ആ രംഗം നോക്കി അലക്ഷ്യമായി കടന്നു പോകുന്നതും വീഡിയോയില്‍ കാണാം.
അതേസമയം, വീഡിയോയില്‍ കാണുന്ന വൃദ്ധന്റെ പേര് പാണ്ഡേ ജി എന്നാണെന്നും അദ്ദേഹം കൈമൂറിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപകനാണെന്നും മുകേഷ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. സൈക്കിളില്‍ പോകുന്നതിനിടെ വീണപ്പോള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചതിനാണ് അദ്ദേഹത്തെ ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബീഹാര്‍ പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്, ഈ വൃദ്ധന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അത് അത്ര വലിയ തെറ്റല്ല.... 70 വയസ്സുള്ള മനുഷ്യനെ മൃഗത്തെപ്പോലെ എന്തിന് തല്ലണം . . എന്തൊരു പോലീസിംഗ് ആണ് ഇത്.. എന്തൊരു നല്ല ഭരണം എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ. ഈ രണ്ട് വനിത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് പലരും വീഡിയോയ്ക്ക് താഴെ ആവശ്യപ്പെടുന്നത് .
ഈ പൊലീസുകാര്‍ക്ക് മനുഷ്യത്വമില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. സംഭവത്തില്‍ ഇതുവരെ ബീഹാര്‍ പൊലീസ് പ്രതികരിച്ചിട്ടില്ല. ഉടന്‍ തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കുമെന്നാണ് സൂചന. ചിപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട് .












Click it and Unblock the Notifications