Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: ആംബുലന്‍സിന് കടന്നുപോകാന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തിയിട്ടു; വൈറലായി വീഡിയോ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹ്യം ആംബുലന്‍സിന് പോകാന്‍ വേണ്ടി നിര്‍ത്തിയിട്ട സംഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും അഹമ്മദാബാദില്‍ നിന്ന് ഗാന്ധിനഗറിലേക്ക് പോകുന്നവഴിയായിരുന്നു സംഭവം. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ ഭാഗമായ കറുത്ത നിറത്തിലുള്ള വാഹനമാണ് അഹമ്മദാബാദ്-ഗാന്ധി നഗര്‍ റോഡിലൂടെ കടന്നുപോയ ആംബുലന്‍സിന് വേണ്ടി നിര്‍ത്തിയിട്ടത്.

ആംബുലന്‍സിന് പോകാന്‍ വേണ്ടി ഈ വാഹനം രോഡിന്റെ ഇടതുവശത്തേക്ക് നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം വഴിയരികില്‍ നിര്‍ത്തിയതോടെ പരിസരം നിരീക്ഷിക്കുന്നതിന് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി. മറ്റ് വാഹനങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ആംബുലന്‍സ് പോകുന്നതുവരെ വാഹനവ്യൂഹത്തിലെ വണ്ടി നിര്‍ത്തിയിട്ടതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ സംഭവം സോഷ്യല്‍മീഡിയയില്‍ വാറലായി. യതാര്‍ത്ഥ മന്ത്രി എന്നാണ് വീഡിയോ പങ്കുവെച്ച് ബിജെപി പറഞ്ഞത്.

1

അഹമ്മദാബാദിലെ റാലിക്ക് പിന്നാലെ രാജ്ഭവനിലേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി. സെപ്റ്റംബര്‍ 29 നാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. പ്രധാനപ്പെട്ട പല പദ്ധതികളുടെയും ഉദ്ഘാടനത്തിന് വേണ്ടിയാണ് മോദി അഹമ്മദാബാദില്‍ വന്നത്. സൂറത്ത്, ഭവ്‌നഗര്‍, അംബാദി എന്നിവിടങ്ങലില്‍ പ്രധാനമന്ത്രിക്ക് പരിപാടി ഉണ്ടായിരുന്നു.

2

സൂറത്തിൽ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 36-ാമത് ദേശീയ ഗെയിംസിന് പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു. പിന്നീട് 'അംബാജിയിൽ 7200 കോടിയുടെ' വിവിധ പദ്ധതികളുടെ തറക്കല്ലിടുമെന്നുമാണ് റിപ്പോർട്ട്. അതേസമയം മെട്രോ ഉദ്​ഘാടനച്ചടങ്ങിൽ മോദി വിദ്യാർത്ഥികളുമായി നടത്തിയ സംസാരവും വൈറലാണ്.

3

മെട്രോയുടെ നിര്‍മാണത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ ചോദ്യം ചോദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെ പ്രേരിപ്പിച്ചിരുന്നു. തല്‍തേജിനും വസ്ത്രാലിനും ഇടയിലുള്ള അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യർത്ഥന.

4

ഉദ്ഘാടന ചടങ്ങില്‍, മെട്രോയുടെ ജോലി എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്. അങ്ങനെ ചെയ്യുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ സഹായിക്കും എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. സ്വന്തം സ്വത്ത് നശിപ്പിക്കുന്നത് പോലെ അത് അവരെ വേദനിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഗുജറാത്തില്‍ നിരവധി ഇരട്ട നഗരങ്ങള്‍ വികസിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഒരു ഇരട്ട നഗരം എങ്ങനെ വികസിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഗാന്ധിനഗര്‍-അഹമ്മദാബാദ് എന്നും ഇതേ മാതൃകയിലാണ് ഗുജറാത്തില്‍ വിവിധ ഇരട്ട നഗരങ്ങള്‍ വികസിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കലുപൂര്‍ സ്റ്റേഷനില്‍ നിന്ന് മെട്രോ റെയിലിന്റെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയിലെ പദ്ധതിയാണ് മോദി ഉദ്ഘാടനം ചെയ്തത്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+