Get Updates
Get notified of breaking news, exclusive insights, and must-see stories!

140 കി.മി സ്പീഡില്‍ പറന്ന് യൂട്യൂബര്‍; മരണപ്പാച്ചിലെന്ന് സോഷ്യല്‍ മീഡിയ, പിന്നാലെ സംഭവിച്ചത്

കോയമ്പത്തൂര്‍: 40 കിലോ മീറ്റര്‍ വേഗപരിധി അനുവദിച്ച റോഡിലൂടെ 140 കിലോ മീറ്റര്‍ വേഗപരിധിയില്‍ വാഹനം ഓടിച്ച യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ്. ജനപ്രിയ യൂട്യൂബറായ ടി ടി എഫ് വാസനുമെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്, തന്റെ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ( ഐ പി സി ) സെക്ഷന്‍ 279 (അശ്രദ്ധമായ ഡ്രൈവിംഗ്), മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 184 (അപകടകരമായ ഡ്രൈവിംഗ്) എന്നിവ പ്രകാരം ചൊവ്വാഴ്ച വാസനെതിരെ കേസെടുത്തതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. സെപ്തംബര്‍ 14 ന് പാലക്കാട് മെയിന്‍ റോഡില്‍ ജി പി മുത്തുവിനൊപ്പം വാസന്‍ യാത്ര നടത്തുകയും ആളുകള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ അമിത വേഗതയില്‍ ബൈക്ക് ഓടിക്കുകയും ചെയ്തതായി ഡി 3 പോടന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു .

india

image credit: YouTuber T T F Vasan

വാസന്‍ തന്റെ യാത്രയുടെ ക്ലിപ്പ് തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുത്തുവിനോടൊപ്പമുള്ള തന്റെ യാത്രയുടെ ഏറ്റവും പുതിയ വീഡിയോ പരിശോധിച്ച ശേഷം, വാസന്‍ ക്ഷമാപണം നടത്തുകയും താന്‍ അമിതവേഗതയില്ലെന്ന് പറയുകയും ചെയ്തു. തമാശയ്ക്ക് വേണ്ടിയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നും ഭാവിയില്‍ പ്രൊഫഷണല്‍ ബൈക്ക് സ്റ്റണ്ടുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

മൂന്ന് ദിവസം മുമ്പ് തന്റെ ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍, താന്‍ ഒരു ഷോര്‍ട്ട് ഫിലിമിനായി കോയമ്പത്തൂരില്‍ എത്തിയെന്നും പിന്നീടുള്ള നഗരത്തിലേക്ക് മുത്തുവിനൊപ്പം യാത്ര പോയെന്നും വാസന്‍ പറഞ്ഞിരുന്നു. 26 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് മറ്റ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയുണ്ടാക്കുന്ന വാസന്‍ പ്രധാന റോഡിലൂടെ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ ഓടുന്നത് കാണാം. പുറികിലിരിക്കുന്ന റൈഡറായ മുത്തുവും ഹെല്‍മെറ്റ് ധരിക്കാതെയാണ് യാത്ര ചെയ്തത് .

വീഡിയോ വൈറലായതിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പും കേസെടുത്തത്. നിരവധി പേരാണ് വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വീഡിയോ പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+