ആദിപുരുഷിനെ കുറിച്ച് മോശം അഭിപ്രായം; പ്രേക്ഷകനെ തല്ലിച്ചതച്ച് പ്രഭാസ് ആരാധകര്‍, വൈറല്‍ വീഡിയോ
ഹൈദരാബാദ്: പ്രഭാസ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ആദിപുരുഷിനെ കുറിച്ച് മോശം റിവ്യു നടത്തിയ യുവാവിനെ ആരാധകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഹൈദരാബാദിലെ പ്രസാദ് ഐ മാക്‌സ് തീയേറ്ററില്‍ വച്ചാണ് സംഭവം. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തില്‍ രാമനായി വേഷമിട്ട പ്രഭാസ് ചിത്രത്തിന് ചേരുന്നില്ലെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തിലെ വി എഫ് എകസ് നിലവാരമില്ലെന്ന് അഭിപ്രായപ്പെട്ട പ്രേക്ഷകനാണ് മര്‍ദ്ദനത്തിനിരയായത്. ഈ സമയത്ത് ചുറ്റും കൂടി നിന്ന ആരാകര്‍ കൂട്ടത്തോടെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രഭാസിന്റെ ആരാധകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. യുവാവ് നിയമനടപടിയുമായി മുന്നോട്ടു പോകണമെന്നും ചില ഉപയോക്താക്കള്‍ കമന്റായി കുറിച്ചു.
അതേസമയം, ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടണമെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ അണിയറക്കാരാണ് എല്ലാ തീയേറ്ററുകളിലും ഹനുമാന്‍ എത്തുമെന്ന പ്രസ്താവന പുറത്തിറക്കിയത്. ചിത്രം റിലീസായതോടെ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റില്‍ വിരിച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'ഹനുമാന്റെ ഇരിപ്പിടം' എന്ന് കുറിച്ചുകൊണ്ടാണ് പലരും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. 500 കോടി രൂപയോളമാണ് ചിത്രത്തിന്റെ ബജറ്റ്. ഇതില്‍ 250 കോടിയോളം വി എഫ് എകിസിന് വേണ്ടിയാണ് ചെലവഴിച്ചത്. 120 കോടി മാത്രം പ്രഭാസിന്റെ പ്രതിഫലമാണ്.
ഇന്ന് നാല് മണി മുതല്‍ പല സ്ഥലങ്ങളിലും ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു. രണ്ട് മണിക്ക് തന്നെ ആരാധകര്‍ എല്ലാ തീയേറ്ററുകളിലും എത്തിച്ചേര്‍ന്നിരുന്നു. ഡോലും കൊടികളുമായാണ് ഇവര്‍ തീയേറ്റുകളില്‍ എത്തിയത്. ചിത്രം റിലീസിന് മുമ്പ് തന്നെ 85 ശതമാനം വരുമാനം നേടിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു
പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ രാമനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്. സണ്ണി സിംഗും കൃതി സാനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടി സീരീസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണ് ആദിപുരുഷ്.












Click it and Unblock the Notifications