പട്ടാപ്പകല്‍ തെരുവുനായയെ ബലാത്സംഗം ചെയ്ത് യുവാവ്; ക്യാമറയില്‍ പതിഞ്ഞു, വൈറല്‍ വീഡിയോ
വീഡിയോ ഷൂട്ട് ചെയ്ത ആള്‍ സംഭവത്തെ കുറിച്ച് പരാതിപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചു.

ദില്ലി: രാജ്യ തലസ്ഥാനത്ത് തെരുവുനായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ദില്ലിയിലെ ഒരു പാര്‍ക്കില്‍ വച്ചാണ് സംഭവം. നായ്്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. വീഡിയോ ഷൂട്ട് ചെയ്ത ആള്‍ സംഭവത്തെ കുറിച്ച് പരാതിപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചു.
ഹരിഹര്‍ നഗര്‍ പൊലീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചെന്ന് മൃഗാവകാശ പ്രവര്‍ത്തകന്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പൊലീസിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.
എ ഐ സി സി അംഗം പങ്കുരി പഥക്കും ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്തെത്തിയ. കൂടാതെ പൊലീസ് കേസെടുക്കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. ദില്ലി പൊലീസിനെ ഉന്നത ഉദ്യോഗസ്ഥരെ ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഉചിതമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ദില്ലി പൊലീസ് ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications