കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: തിരക്കിനിടയിൽ നിലത്ത് വീണ് പെൺകുട്ടി, ചേർത്ത് പിടിച്ച് സോണിയയും രാഹുലും, കയ്യടി

Google Oneindia Malayalam News

തിക്കിലും തിരക്കിലും പെട്ട് വീണ പെൺക്കുട്ടിക്ക് രക്ഷകരായി രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും. ഭാരത് ജോഡോ കർണാടകയിൽ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ജോഡോ യാത്രയിലെ തിരക്കിനിടയിൽപ്പെട്ട പെൺക്കുട്ടി നിലത്ത് വീഴുകയായിരുന്നു.

പിന്നാലെയാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പിടിച്ചെഴുന്നേൽപ്പിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ത്രിവർണ പതാകയുമായി ഭാരത് ജോഡോയിൽ പങ്കെടുക്കുന്നതിനിടെ കുട്ടി നിലത്ത് വീഴുകയായിരുന്നു.

1

വലിയ തിരക്കുള്ളതിനാൽ കയറുകെട്ടി തിരിച്ചിരുന്ന ഭാഗത്താണ് കുട്ടി വീണത്. ഇതോടെ സോണിയ ഓടി കുട്ടിയുടെ അടുത്തേക്ക് എത്തുന്നതും കുട്ടിയെ ചേർത്ത് പിടക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ കുട്ടിയുടെ പുറവും സോണിയ ഗാന്ധി തടവിക്കൊടുക്കുന്നുണ്ട്. രാഹുൽ ഗാന്ധിയും കുട്ടിയെ പരിചരിക്കുന്നത് വീഡിയോയിൽ കാണാം. ഭാരത് ജോഡോയിൽ ആവേശത്തോടെ പങ്കെടുക്കാൻ എത്തിയ കൊച്ച് മിടുക്കിയോട് രാഹുൽ ഇതിനിടയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

എസ്എസ്‌സി പരീക്ഷയില്‍ പ്രാദേശിക ഭാഷകളില്ല, ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്ന് കനിമൊഴിഎസ്എസ്‌സി പരീക്ഷയില്‍ പ്രാദേശിക ഭാഷകളില്ല, ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്ന് കനിമൊഴി

2

സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രം ഇതിനോടകം തന്നെ നിരവധി പേർ പങ്കുവെച്ച് കഴിഞ്ഞു. നിരവധി പേർ രാഹുലിനും സോണിയയ്ക്കും അഭിനന്ദനം അറിയിച്ചും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. വ്യാഴാഴ്ച രാവിലെ കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഇന്നത്തെ യാത്ര ആരംഭിച്ച ഭാരത് ജോഡോയിൽ ഹുൽ ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോയിൽ പങ്കെടുക്കാൻ എത്തിയത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- തിരക്കിനിടയിൽ നിലത്ത് വീണ പെൺകുട്ടിയെ ചേർത്ത് പിടിച്ച് സോണിയയും രാഹുലും

3

കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ അവശയായിട്ടും പിനമാറാതെ യാത്രയിൽ തുടർന്ന സോണിയ ഗാന്ധിയെ രാഹുൽ നിർബന്ധിച്ച് കാറിൽ കയറ്റുന്ന വിഡിയോയും വൈറലായിരുന്നു.നിലവിൽ കർണാടകയിൽ പുരോഗമിക്കുന്ന യാത്രയിൽ എം.എല്‍.എമാരായ രൂപകല, ലക്ഷ്മി ഹെബ്ബാല്‍ക്കര്‍, അഞ്ജലി നിംബാല്‍ക്കര്‍എന്നിവരോടൊപ്പമാണ് സോണിയ ഭാരത് ജോഡോയുടെ ഭാഗമാകാൻ എത്തിയത്. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് സോണിയ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

ജനസംഖ്യാനിയന്ത്രണം: മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ട്: ഇപി ജയരാജന്‍ജനസംഖ്യാനിയന്ത്രണം: മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ട്: ഇപി ജയരാജന്‍

4

പരിശോധനയ്ക്കായി വിദേശത്തായിരുന്നു. ഭാരത് ജോഡോയിൽ ആദ്യമായാണ് സോണിയ ഗാന്ധി പങ്കെടുക്കുന്നത്. തിങ്കളാഴ്ച സോണിയാ മൈസൂരുവിലെത്തിയിരുന്നെങ്കിലും കബനി നദീതീരത്തെ സ്വകാര്യ റിസോർട്ടിൽ വിശ്രമത്തിലായിരുന്നു.ദസറ ആഘോഷമായതിനാൽ ഭാരത് ജോഡോയ്ക്ക് അവധി നൽകി രാഹുലും സോണിയ ഗാന്ധിക്കൊപ്പം എത്തിയിരുന്നു. സെപറ്റംബർ ആറിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര കേരളം തമിഴ്നാട് പര്യടനങ്ങൾ പൂർത്തിയാക്കിയാണ് കർണാടകയിൽ എത്തിയ്ത.

' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍

English summary
Viral Video Sonia Gandhi and Rahul Gandhi helping a girl who fell down due to a heavy rush in bharat jodo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X