ചെന്നൈ റോഡില്‍ ബസ്സിറക്കി ഡ്രൈവര്‍ സൂപ്പര്‍ സ്റ്റാറായി, വീഡിയോ കാണൂ...
ചെന്നൈ: ഒരു റോഡില്‍ ബസ്സിറക്കിയതില്‍ ഇത്ര വലിയ പ്രത്യേകത എന്തിരിക്കുന്നു എന്നായിരിക്കും മനസില്‍ അല്ലേ. എന്നാല്‍ മഴ പെയ്ത് തോടായി മാറിയ റോഡില്‍ ആളുകള്‍ തോണിയിറക്കുമ്പോഴാണ് ബസ്സോടിച്ചതെങ്കിലോ. അതെ, മഴയില്‍ മുങ്ങിയ ചെന്നൈയില്‍ താംബരം റോഡിലൂടെ ബസ്സോടിച്ച ഡ്രൈവറാണ് ഞൊടിനേരം കൊണ്ട് സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുന്നത്. ബസ്സിലെ യാത്രക്കാരാകട്ടെ ഈ യാത്ര നന്നായി ആസ്വദിക്കുകയും ചെയ്തു.
തമിഴ്‌നാട് സര്‍ക്കാരിന്റെ എക്‌സ്പ്രസ് ബസാണ് വീഡിയോയില്‍ കാണുന്നത്. ബസിന്റെ പകുതിയോളം ഭാഗം വെള്ളത്തിന്റെ അടിയിലാണ്. ബസ്സില്‍ നിറയെ യാത്രക്കാരുമുണ്ട്. വലിയ ട്രക്കുകളും നാഷണല്‍ പെര്‍മിറ്റ് ലോറികളും റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നതും കാണാം. എന്തായാലും വെള്ളക്കെട്ട് കഴിഞ്ഞ് ബസ്സ് സാധാരണ നിലയിലുള്ള റോഡിലേക്ക് കയറി ഓടിച്ചുപോകുന്ന ദൃശ്യങ്ങളിലാണ് വീഡിയോ അവസാനിക്കുന്നത്.

ദിവസങ്ങളായി തകര്‍ത്തുപെയ്യുന്ന മഴയില്‍ ഏറ്റവും താറുമാറായത് ഗതാഗത സംവിധാനങ്ങളാണ്. വെള്ളം കയറി വിമാനത്താവളം വരെ അടച്ചിടേണ്ടി വന്നു. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം നിറഞ്ഞ് ഭൂരിഭാഗം ട്രെയിനുകളും കാന്‍സലായി. റോഡ് ഗതാഗതം ഏതാണ്ട് പൂര്‍ണമായി തന്നെ നിലച്ചിരുന്നു. റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങള്‍ വേറെ. ഇതിനിടയിലാണ് പാതിയോളം വെള്ളത്തില്‍ മുങ്ങിയ ബസ്സിനെ ഈ ഡ്രൈവര്‍ സുരക്ഷിതമായി കരക്കെത്തിച്ചത്. വീഡിയോ കാണൂ..












Click it and Unblock the Notifications