Viral video: കാര്‍ ഡ്രൈവറെ നടുറോഡില്‍ വെച്ച് പൊതിരെ തല്ലി യുവതികള്‍; പിന്നെ നടന്നത്
പുരുഷന്മാരില്‍ നിന്ന് മര്‍ദ്ദനമേറ്റ സ്ത്രീകളുടെ വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരെ മര്‍ദ്ദിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നത് കുറവായിരിക്കും. എന്നാല്‍ അടുത്തിടെ ഇത്തരം വാര്‍ത്തകള്‍ കേട്ട് തുടങ്ങിയിട്ടുണ്ട്.
ഡ്രൈവര്‍ തന്റെ കാറില്‍ ഇടിച്ചെന്ന് ആരോപിച്ച് ലഖ്നൗവിലെ പെണ്‍കുട്ടി ഒരു ക്യാബ് ഡ്രൈവറെ
അടിച്ചിട്ട വാര്‍ത്ത ഇപ്പോഴും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും.
ഇനി പറയാന്‍ പോകുന്നതും മര്‍ദ്ദനത്തിന് ഇരയായ ഒരു ഡ്രൈവറെക്കുറിച്ചാണ്.. രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് നടുറോഡില്‍ വെച്ച് ഡ്രൈവറെ മര്‍ദ്ദിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.. രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് അടിച്ച് അവശനാക്കുകയാണ്. എന്നാല്‍ അതിന് ശേഷം സംഭവിച്ച കാര്യമറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

രണ്ട് പെണ്‍കുട്ടികള്‍ ഒരു ക്യാബിന് സമീപം നില്‍ക്കുകയും ഡ്രൈവറോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്ന്, ബ്രൗണ്‍ ജാക്കറ്റ് ധരിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ ക്യാബ് ഡ്രൈവറെ തല്ലുകയും കറുത്ത ജാക്കറ്റ് ധരിച്ച മറ്റൊരു പെണ്‍കുട്ടി അവനെ ചവിട്ടുകയും ചെയ്തു. അടുത്തതായി, ഡ്രൈവര്‍ തന്റെ വണ്ടിയില്‍ നിന്ന് ഇറങ്ങി ഡോര്‍ അടച്ചു. യുവതികളുടെ അടിയില്‍ നിന്ന് അടിയേല്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്നത് കാണാം. പെണ്‍കുട്ടികളില്‍ ഒരാള്‍ അയാളോട് നിനക്കെന്റ് ഫോണുമായി രക്ഷപ്പെടാന്‍ എവിടുന്ന് ധൈര്യം കിട്ടിയെന്ന് ചോദിക്കുന്നതും കേള്‍ക്കാം....അത് പറഞ്ഞ ശേഷം വീണ്ടും യുവതികള്‍ അയാളെ തല്ലുന്നു...

തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചത് കേട്ട് ഡ്രൈവര്‍ ഞെട്ടി. ഇതിനിടെ പുറകില്‍ നിന്ന കറുത്ത ജാക്കറ്റ് ധരിച്ച പെണ്‍കുട്ടി പെട്ടെന്ന് ഇയാളുടെ മൊബൈല്‍ തട്ടിയെടുത്തു. എന്നാല്‍ അതുവരെ ശാന്തനായി നിന്ന ഡ്രൈവറുടെ ക്ഷമ ഇതോടെ നഷ്ടമായി. ഇയാള്‍ യുവതികളെ തിരിച്ചടിക്കാന്‍ തുടങ്ങി. ഇതോടെ യുവതികള്‍ രണ്ട് ഭാഗങ്ങളിലേക്കായി മാറി..

ഇതിന് ശേഷം ഡ്രൈവര്‍ തന്റെ ക്യാബിന്റെ വാതില്‍ തുറന്ന് അകത്ത് ഇരിക്കാന്‍ ശ്രമിക്കുമ്പോള്‍, പെണ്‍കുട്ടികളിലൊരാള്‍ വീണ്ടും തിരിച്ചെത്തി ഡ്രൈവറെ ഡോറില്‍ മുട്ടി. ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. ചിലർ പെൺകുട്ടികളെ പിന്തുണയ്ക്കുമ്പോൾ ചിലർ കാർ ഡ്രൈവറെയാണ് പിന്തുണയ്ക്കുന്നത്.... കാര്യമറിയാതെ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് ചിലർ പറയുന്നത്.

അതേസമയം, ഇത് പോലെ മറ്റൊരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ലിഫ്റ്റിൽ വെച്ച് തന്റെ ശല്യം ചെയ്ത ആളെ നിമിഷ നേരം കൊണ്ട് അടിച്ചിടുന്ന യുവതിയുടെ വീഡിയോ ആണ് ഇത്. ലിഫ്റ്റിൽ യുവതിയും ഇയാളും മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് ഇയാൾ യുവതിക്ക് നേരെ ആക്രമണം തുടങ്ങിയത്. എന്നാൽ ഒട്ടും ഭയപ്പെടാതെ യുവതി ഇയാളെ അടിച്ച് താഴെയിട്ട് ലിഫ്റ്റിൽ നിന്ന് ഇറങ്ങിപ്പോയി....












Click it and Unblock the Notifications