Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video:പുലിക്കുട്ടിക്ക് പാലുകൊടുത്ത് യോ​ഗി ആ​ദിത്യനാഥ്..വൈറലായി വീഡിയോ

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുള്ളിപ്പുലി കുഞ്ഞിന് പാല് കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ന്ന് ഗോരഖ്പൂർ മൃഗശാലയിൽ യോഗി ആദിത്യ നാഥ് പരിശോധന നടത്തിയിരുന്നു.
അതിനിടെയാണ് അദ്ദേഹം പുള്ളിപ്പുലി കുഞ്ഞിന് പാലു കൊടുത്തത്.

പ്രാദേശിക എംപി രവി കിഷനും മൃഗഡോക്ടർമാരും മൃഗശാല ഉദ്യോഗസ്ഥരും യോഗി ആദിത്യനാഥിൻരെ അടുത്ത് ഉണ്ടായിരുന്നു. ഒരു കുപ്പിയിൽ ആണ് യോഗി ആദിത്യനാഥ് പാല് നൽകുന്നത്. പാൽ കുപ്പിയുമായി നിൽക്കുന്ന ആദിത്യന നാഥിനെ വീഡിയോയിൽ കാണാം.

viral

പുലിക്കുട്ടി ആദ്യം പാൽ കുടിക്കാൻ മടിക്കുന്നു. എന്നാൽ മൃഗ ഡോക്ടർ പുലിക്കുട്ടിയെ ആദിത്യനാഥിന്റെ അടുത്തേക്ക് കൊണ്ടുവരുന്നു, അദ്ദേഹം സംരക്ഷിത ഓറഞ്ച് റബ്ബർ കയ്യുറകൾ ധരിച്ച് കുഞ്ഞിനെ പിടിച്ച് വീണ്ടും പാൽ നൽകാൻ ശ്രമിക്കുന്നു. ഈ സമയം, പുലി കുട്ടി കുപ്പിയിൽ നിന്ന് കുടിക്കാൻ ശ്രമിക്കുന്നു.

പിന്നീട്, അദ്ദേഹം മൃഗശാലയുടെ ചുറ്റുപാടൊക്കെ നടന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാൻ സുവോളജിക്കൽ പാർക്ക് എന്നും അറിയപ്പെടുന്ന ഈ മൃഗശാല കഴിഞ്ഞ വർഷം മാർച്ചിൽ യോഗി ആദിത്യനാഥാ് ആണു ഉദ്ഘാടനം ചെയ്തത്. പൂർവാഞ്ചൽ മേഖലയിലെ ആദ്യത്തെ സുവോളജിക്കൽ പാർക്കാണിത്..,

ഉത്തർപ്രദേശിലെ മൂന്നാമത്തേതും ആണെന്നാണ് മൃഗശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്. എന്തായാലും പുലിക്കുട്ടിക്ക് പാല് കൊടുക്കുന്ന യോഗി ആദിത്യ നാഥിന്റെ വീഡിയോ സോഷ്ൽ മീഡിയ വൈറലാക്കിയിരിക്കുകയാണ്..

യോഗി ആദിത്യ നാഥ് പുലിക്കിട്ടിക്ക് പാലു കൊടുക്കുന്ന വീഡിയോ കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+