സെല്‍ഫിയെടുക്കാന്‍ കടുവയെ പിന്തുടര്‍ന്ന് യുവാക്കള്‍, ഒടുവില്‍ സംഭവിച്ചത് കണ്ടോ'; വൈറല്‍ വീഡിയോ
ഭോപ്പാല്‍: ഒരു കടുവ നിങ്ങളുടെ മുന്നില്‍ വന്നു പെട്ടാല്‍ എന്തു ചെയ്യും. സാമന്യം പേടിയുള്ളവരാണെങ്കില്‍ ജീവനുംകൊണ്ട് രക്ഷപ്പെടും. കാരണം, ഏറ്റവും അപകടകാരിയായ വന്യമൃഗങ്ങളില്‍ ഒന്നാണ് കടുവ. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ എല്ലാവരെയും ഒന്നു ഞെട്ടിക്കും. ജനവാസ മേഖലയില്‍ പകല്‍ വെളിച്ചത്തില്‍ കടുവ ഇറങ്ങിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു കടുവ വനത്തില്‍ നിന്നും വന്ന് റോഡ് മുറിച്ച് കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന കുറച്ച് യുവാക്കള്‍ ഒരു പേടിയുമില്ലാതെ കടുവയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

യുവാക്കള്‍ കടുവ പോകുന്ന വഴിയെ പിന്തുടര്‍ന്ന് വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ കടുവ കടുവയുടെ വഴിക്ക് പോകുകയാണ്. അതുകൊണ്ട് തന്നെ വലിയൊരു അപകടവും ഒഴിവായി. യുവാക്കളുടെ ഈ വിവേക ശൂന്യമായ പെരുമാറ്റം കണ്ടാണ് സോഷ്യല്‍ മീഡിയ അമ്പരന്നിരിക്കുന്നത്.

മധ്യപ്രദേശിലെ പന്നാ കടുവ സംരക്ഷണ കേന്ദ്രത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. കടുവയെ പോലൊരു ജീവി ആരാലും പിന്തുടരപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പ്രകോപിക്കപ്പെട്ടാല്‍ അത് നിങ്ങളെ കടിച്ചു കീറും എന്ന മുന്നറിയപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് രംഗത്തെത്തിയത്. എന്ത് വിവരക്കേടാണ് ഈ യുവാക്കല്‍ ചെയ്യുന്നതെന്നാണ് പരും ചോദിക്കുന്നത്. വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന റോഡുകള്‍ കാരണം വന്യ ജീവികള്‍ വലിയ പ്രശ്‌നമാണ് അനുഭവിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഈ കാര്യങ്ങളെ കുറിച്ച് സ്‌കൂള്‍ തലത്തില്‍ തന്നെ എല്ലാവരെയും ബോധ്യപ്പെടുത്തണമെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications