Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് വലിച്ചിഴച്ച് മര്‍ദ്ദിച്ചു; പൂജാരിക്കെതിരെ കേസ്, വീഡിയോ

ബംഗളൂരു: ബംഗളൂരുവിലെ അമൃതഹള്ളിയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയില്‍, ക്ഷേത്രത്തിലെ ഒരു പൂജാരി ഒരു സ്ത്രീയെ ആവര്‍ത്തിച്ച് തല്ലുന്നതും മുടിയില്‍ പിടിക്കുന്നതും ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്തേക്ക് വലിച്ചിഴയ്ക്കുന്നതുമാണ് കാണുന്നത്. സംഭവം ഡിസംബര്‍ 21ന് ആണ് നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

വീഡിയോയില്‍, സ്ത്രീയും പൂജാരിയും തമ്മില്‍ തര്‍ക്കിക്കുന്നതാണ് കാണുന്നത്. ക്ഷേത്രത്തിനുള്ളില്‍ തന്നെ നില്‍ക്കുന്ന യുവതിയെ പൂജാരി പുറത്താക്കാനാണ് ശ്രമിക്കുന്നത്. പൂജാരിയുടെ അക്രമണത്തില്‍ ചെറുത്തുനില്‍ക്കാനാണ് യുവതി ശ്രമിക്കുന്നത്. എന്നാല്‍ മര്‍ദ്ദനമേറ്റ് യുവതി താഴെ വീണിട്ടും അയാള്‍ മര്‍ദ്ദിക്കുന്നത് തുടരുകയാണ്.

2

ഈ സംഭവം നടക്കുമ്പോള്‍ പൂജാരിയുടെ വേഷത്തില്‍ മറ്റ് രണ്ട് പേരും ഒരു സാധാരണക്കാരനും നില്‍ക്കുന്നുണ്ട്. ഇവരില്‍ ആരും തന്നെ പ്രശ്‌നത്തില്‍ ഇടപെടുന്നുമില്ല. സ്ത്രീയെ രക്ഷിക്കാനുള്ള ഒരു ശ്രമവും ഇവര്‍ നടത്തുന്നുമില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

3

ഡിസംബര്‍ 21 നാണ് സംഭവം നടന്നതെന്നും പ്രതി അമൃതഹള്ളി പ്രദേശത്തെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ധരംദര്‍ശി മുനികൃഷ്ണയാണെന്നും ആക്രമണത്തിന് ഇരയായ ഹേമവതി അമൃതഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

4

സ്ത്രീയെ പ്രതികള്‍ വടികൊണ്ട് അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുനികൃഷ്ണയ്ക്കെതിരെ ഐ പി സി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി പൂജാരി മുനി കൃഷ്ണയും രംഗത്തെത്തി. വെങ്കിടേശ്വര ഭഗവാന്‍ തന്റെ ഭര്‍ത്താവാണെന്നും ശ്രീകോവിലിലെ വിഗ്രഹത്തിനരികില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി അവകാശപ്പെട്ടതായി മുനികൃഷണ പോലീസിനോട് പറഞ്ഞു.

5

എന്നാല്‍ യുവതിയുടെ ആവശ്യം നിരസിച്ചപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്. ആ സ്ത്രീ ക്ഷേത്രത്തിലെ പൂജാരിയുടെ ദേഹത്ത് തുപ്പിയെന്നും അദ്ദേഹം പറയുന്നു. ഇതിന് ശേഷം യുവതിയോട് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ധിക്കരിക്കുകയാണ് ചെയ്തത്. ഇതേ തുടര്‍ന്നാണ് മര്‍ദ്ദിക്കേണ്ടി വന്നതെന്നും വലിച്ചിഴച്ച് പുറത്തേക്കിട്ടതെന്നും പൂജാരി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+