വഴക്കിനിടെ സഹികെട്ട് തിരിഞ്ഞുനടന്ന് ഭർത്താവ്, ചെവി കടിച്ചുപറിച്ച് ഭാര്യ; പോലീസിൽ പരാതി
സുൽത്താൻപൂർ: ഭാര്യയും ഭർത്താവുമൊക്കെയായാൽ ഇടയ്ക്കൊക്കെ വഴക്ക് ഉണ്ടാവും, അതൊക്കെ സാധാരണമാണ്. എന്നാൽ ഇങ്ങനെയൊക്കെ ചെയ്യാമോ. തർക്കം മൂത്ത് ഭാര്യ ഭർത്താവിന്റെ ചെവി കടിച്ചുപറിക്കുകയായിരുന്നു. ഡൽഹിയിലാണ് സംഭവം. ഞായറാഴ്ചയാണ് ഭർത്താവ് ഭാര്യയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
യുവാവിന്റെ പരാതിയിൽ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപൂർവ്വം മുറിവേൽപ്പിക്കാൻ ശ്രമിച്ചതിന് അടക്കമുള്ള വകുപ്പുകളാണ് എഫ് ഐ ആറിൽ ഭാര്യയ്ക്കെതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടായത്. രാവിലെ വേയ്സ്റ്റ് കളയാൻ പോയ വന്നതിന് പിന്നാലെയാണ് വാക്കേറ്റം ഉണ്ടായത്.

ഭാര്യയാണ് വഴക്കു ആരംഭിച്ചതെന്നാണ് 45 കാരനായ ഭർത്താവ് പറയുന്നത്. ഭാര്യ തർക്കിക്കാനുള്ള കാരണം എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്ന് ഭർത്താവ് പറയുന്നു. തർക്കത്തിനിടെ വീട് വിറ്റ തന്റെ ഭാഗം തരണം എന്ന് ഭാര്യ ആവശ്യപ്പെട്ടതായും ഇദ്ദേഹം പറയുന്നു.
മക്കളുമായി മാറി താമസിക്കാൻ പോവുകയാണെന്നും ഭാര്യ പറഞ്ഞതായി ഭർത്താവ് പറഞ്ഞു. കാര്യങ്ങൾ ഭാര്യയോട് പറഞ്ഞ് സമാധാനിപ്പാക്കാൻ ശ്രമിച്ചെങ്കിലും അത് നടക്കില്ലെന്ന് ബോധ്യപ്പെട്ട ഭർത്താവിന് തിരിഞ്ഞ് നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഭാര്യ ഇയാളെ കടിച്ചത്.
പിന്നിൽ നിന്ന് ആക്രമിച്ച യുവതി, ഭർത്താവിന്റെ വലത് ചെവി കടിച്ച് പറിക്കുകയായിരുന്നു, ചെവിയുടെ മേൽ ഭാഗം ആക്രമണത്തിൽ കീറിപ്പോയെന്നും ഭർത്താവ് പരാതിയിൽ പറയുന്നു. പരിക്കേറ്റതിന് പിന്നാലെ മകനാണ് സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറയുന്നു. ആക്രമണത്തെ കുറിച്ച് ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചിരുന്നു.
ഇത് പോലെ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരുന്നു, പിറന്നാൾ ആഘോഷത്തിന് ദുബായിൽ കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന്
ഭാര്യ മർദ്ദിച്ചതിന് പിന്നാലെ 36കാരൻ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം, മൂക്കിന് അടിയേറ്റാണ് യുവാവ് മരിച്ചത്.
പൂനയിലെ വാനവ്ഡി ഏരിയയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ ആണ് സംഭവം. നിഖിൽ ഖന്ന എന്ന യുവാവ് ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ രേണുക അറസ്റ്റിലായി. നിർമാണ മേഖലയിലെ വ്യാവസായി ആയിരുന്നു നിഖിൽ. ആറ് വർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തത്.












Click it and Unblock the Notifications