• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കേണ്ട സമയമായി: ആന ചരിഞ്ഞ സംഭവത്തിൽ കോലി, വിമർശനവുമായി ബ്ലാസ്റ്റേഴ്സ്

മുംബൈ/കൊച്ചി: നാടിനെ ഒന്നടങ്കം വേദനിപ്പിച്ചുകൊണ്ടാണ് ഗർഭിണിയായ പിടിയാന ചരിഞ്ഞതിനെക്കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത്. പടക്കം നിറച്ച കൈതച്ചക്ക കഴിച്ചതോടെ നാവും തുമ്പിക്കയ്യുമടക്കം പൊള്ളി വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ ജലസമാധിയാവുകയായിരുന്നു. സൈലൻറ് വാലി നാഷണൽ പാർക്കിലെ 15 വയസ്സ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് സംഭവം. വനാതിർത്തിയിൽ കാട്ടുപന്നിക്കായി വെച്ച സ്ഫോടക വസ്തു അടങ്ങിയ പഴം ഭക്ഷിച്ചതാണ് പൊള്ളലേൽക്കാൻ കാരണമായതെന്നാണ് കരുതുന്നത്.

cmsvideo
  Virat Kohli Reacts To Inhuman Killing Of Pregnant Elephant In Kerala | Oneindia Malayalam

  15 ദിവസത്തിനിടെ രാജ്യത്തെ കൊവിഡ് കേസുകൾ ഒന്നിൽ നിന്ന് രണ്ട് ലക്ഷത്തിലേക്ക്! ആശങ്ക പടരുന്നു

  ക്രൂരതകൾ അവസാനിപ്പിക്കേണ്ട സമയമായി

  പാലക്കാട് ഗർഭിണിയായ കാട്ടാന സ്ഫോടക വസ്തുു അടങ്ങിയ കൈതച്ചക്ക കഴിഞ്ഞ് ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധമറിയിച്ച് കായികലോകം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും കേരള ബ്ലാസ്റ്റേഴ്സുമാണ് മനുഷ്യന്റെ ക്രൂരതയിൽ ദുഖം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. കേരളത്തിൽ ഉണ്ടായ സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു. മൃഗങ്ങളെയും ഏറ്റവും ഇഷ്ടത്തോടെ നമുക്ക് പരിഗണിക്കാം. ഇത്തരത്തിലുള്ള ക്രൂരതകൾ അവസാനിപ്പിക്കേണ്ട സമയമായി എന്നുമാണ് കോലി ട്വിറ്ററിൽ കുറിച്ചത്.

  ചിലർ ചെയ്ത ക്രൂരമായ പ്രവൃത്തി

  ബ്ലാസ്റ്റേഴ്സിന്റെ ലോഗോയിലെ ചിത്രം അവ്യക്തമാക്കിക്കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സംഭവത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. ആരെയും ഉപദ്രവിക്കാത്ത ഒരു സാധു മൃഗത്തോട് ചിലർ ചെയ്ത ക്രൂരമായ പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞെന്നും അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞതെന്നും ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ കുറിച്ചു. ഗർഭിണിയായ ആനയ്ക്ക് പടക്കം കഴിക്കാൻ നൽകുന്നതിൽ ആനന്ദം കണ്ടെത്തിയ ചിലരാണ് ഈ നിർഭാഗ്യകരമായ സംഭവത്തിന് പിന്നിലെന്നും കുറിപ്പിൽ പറയുന്നു. ഒരു സംസ്ഥാനം പതിറ്റാണ്ടുകളായി വിശ്വസ്തതയുടെയും ജ്ഞാനത്തിന്റെയും പ്രതീകമായി കാണുന്ന ആന എന്ന ജീവി നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതിനാൽ ഈ പ്രവൃത്തിയെ എല്ലാവരും അപലപിക്കണമെന്ന് അഭ്യർത്ഥിക്കുന്നതയായും ബ്ലാസ്റ്റേഴ്സ് കുറിപ്പിൽ പറയുന്നു.

  ഗർഭിണിയായിരുന്നു

  ഗർഭിണിയായിരുന്നു

  മെയ് 27നാണ് 15 വയസ്സ് പ്രായമായ ഗർഭിണിയായ ആന ചരിഞ്ഞത്. സ്ഫോടക വസ്തുു അടങ്ങിയ കൈതച്ചക്ക കഴിച്ച് വായ തകർന്ന നിലയിലാണ് ആനയെ കണ്ടെത്തുന്നത്. ഇതിനും ഒരാഴ്ച മുമ്പ് പരിക്കേറ്റതായാണ് ഫോറസ്റ്റ് സർജൻ നൽകുന്ന വിവരം. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റതോടെ വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഈച്ചയുൾപ്പെടെയുള്ളവയിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി വെള്ളത്തിലിറങ്ങി തുമ്പിക്കയ്യുൾപ്പെടെ വെള്ളത്തിൽ മുക്കിവെച്ച നിലയിലാണ് ആനയെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് ആന ഗർഭിണിയായിരുന്നതായി കണ്ടെത്തിയത്.

   ആന ചരിഞ്ഞു...

  ആന ചരിഞ്ഞു...

  പടക്കം പൊട്ടി വായ തകർന്നതോടെ ഭക്ഷണം ലഭിക്കാത്ത ആന ജനവാസ കേന്ദ്രത്തിലെ പുഴയിലെത്തിയാണ് നിലയുറപ്പിച്ചത്. കുങ്കിയാനകളെ എത്തിച്ച് ആനയെ കരയ്ക്കെത്തിച്ച് ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ഇതിനിടെ പുഴയിൽ വെച്ച് തന്നെ ആന ചരിയുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവത്തെക്കുറിച്ച് പുറത്തറിയുന്നത്.

  സ്വാർത്ഥനായ മനുഷ്യൻ

  സ്വാർത്ഥനായ മനുഷ്യൻ

  "പക്ഷേ അവിടെ സ്വാർത്ഥനായ മനുഷ്യൻ എന്തിനും തയ്യാറായി നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവൾ കരുതി കാണും. അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തിൽ പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർ ത്തായിരിക്കും." ഗർഭിണിയായ കാട്ടാന നാട്ടിലേക്ക് ഇറങ്ങിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മോഹനൻ ഫേസ്ബുക്കിൽ കുറിച്ചത്.

  വയറൊട്ടി.. മെലിഞ്ഞ്..

  വയറൊട്ടി.. മെലിഞ്ഞ്..

  ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി. മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികിൽസ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാൻ പദ്ധതി തയ്യാറായി. പുഴയിൽ നിന്ന് അവളെ ആനയിക്കാൻ കുങ്കികൾ എന്നറിയപ്പെടുന്ന അവളുടെ വർഗ്ഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി. ആർആർടി ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലക്ക് പുഴയിൽ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരൻ ഞാനായെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഭക്ഷണം കഴിക്കാതെ അലഞ്ഞുനടന്ന ആന ഒടുവിൽ ജനവാസ മേഖലയിലെ പുഴയിലാണ് നിലയുറപ്പിച്ചത്.

  English summary
  Virat kohli and kerala blasters response over pregnant elephant dies in Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X