ഇതാണോ രാജ്യസ്നേഹം! കോലിക്ക് ബിജെപി എംഎൽഎയുടെ വിമർശനം, കാരണം വിവാഹം തന്നെ

ഭോപ്പാൽ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയുടേയും ബോളിവുഡ് താരം അനുഷ്കാ ശർമയുടേയും വിവാഹം ഇറ്റലിയിൽ വെച്ച് നടത്തിയതിനെതിരെ വിമർശനവുമായി ബിജെപി എംഎൽഎ. താരങ്ങൾക്ക് രാജ്യസ്നേഹമുണ്ടായിരുന്നെങ്കിൽ വിവാഹം ഇന്ത്യയിൽ വെച്ചു തന്നെ നടത്തുമായിരുന്നെന്ന് എംഎൽഎ പറയുന്നു. മാധ്യപ്രദേശ് എംഎൽഎ പന്നലാൽ ഷാക്കിയയാണ് കൊലിക്കും അനുഷ്കയ്ക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഗുജറാത്തിൽ കോൺഗ്രസിന് വോട്ടിങ് ശതമാനം കൂടാൻ കാരണം താൻ..., അവകാശവാദവുമായി ഹാർദിക് പട്ടേൽ
കോലി പേരും പണവും സ്ഥാനമാനങ്ങളും ലഭിച്ചത് ഇന്ത്യയിൽ നിന്നാണ്. എന്നാൽ വിവാഹം മറ്റൊരു രാജ്യത്ത് വെച്ച് നടത്തി കോടിക്കണക്കിന് രൂപ അവർക്ക് നൽകിയത് ശരിയായില്ലെന്നും എംഎൽഎ പറഞ്ഞു. ഹിന്ദുസ്ഥാന് തൊട്ടുകൂടാഴ്മയുണ്ടോ എന്നും നേതാവ് ചോദിക്കുന്നുണ്ട്.
ആരാധകർക്ക് നിരാശ, പുതുവത്സര നൃത്ത പരിപാടി സണ്ണി ലിയോൺ പങ്കെടുക്കില്ല; താരത്തിന്റെ പ്രതികരണം ഇങ്ങനെ

രാജ്യത്തെ ബഹുമാനിക്കുന്നില്ല
ഭഗവാൻ രാമന്റേയും ശ്രീകൃഷ്ണന്റേയും , വിക്രമാദിത്യന്റേയുമൊക്കെ വിവാഹം നടന്ന ഭൂമിയാണിത്. ഇന്ത്യയിൽ നിന്ന് സമ്പാദിച്ച കോടികൾ ഇന്ത്യയിൽ തന്നെ ചെലവഴിക്കണം. അങ്ങനെ ചെയ്യാത്ത ആളുകൾ ഒരിക്കവും രാജ്യ സ്നേഹികളായിരിക്കില്ല. ഇതിൽ നിന്ന് വ്യക്തമാണ് താരങ്ങളുടെ രാജ്യമെന്നും എംഎൽഎ പറഞ്ഞു. ഭരതത്തിന്റെ മക്കളെല്ലാവരും സ്വന്തം മണ്ണിൽവെച്ചു തന്നെ വിവാഹം കഴിക്കണമെന്നും എംഎൽഎ പറഞ്ഞു.

രാജ്യത്തിനു വേണ്ടി ജോലി ചെയ്യണം
രാജ്യത്തിന്റെ പേര് ഉയർത്തുന്നതിനു വേണ്ടിയാകണം ജോലി ചെയ്യാൻ. അതാണ് ഏറ്റവും വലിയ രാജ്യ സ്നേഹമെന്നും എംഎൽഎ പറഞ്ഞു. ഇന്ത്യയിൽ നിന്നാണ് കോലി പണവും പേരും നേടിയത്. ഇന്ത്യയിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് ഇറ്റലിയിൽ പോയി വിവാഹം നടത്തി തിരിച്ച് ഇന്ത്യയിലേയ്ക്ക് മടങ്ങി വരുന്നത് ശരിയല്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

എംഎൽഎക്കെതിരെ ബിജെപി
അതേസമയം എംഎൽഎയുടെ ആരോപണത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കോഹ്ലിയുടെ രാജ്യ സ്നേഹം ചോദ്യം ചെയ്യലല്ല എംഎൽഎയുടെ ജോലിയെന്നും അനുഷ്കയ്ക്കും കോലിക്കും എവിടെവെച്ചു വേണമെങ്കിലും വിവാഹം നടത്താമെന്നും മുതിർന്ന ബിജെപി നേതാവ് എസ് പ്രകാശ് പറഞ്ഞു. വിവാഹം എവിടെവച്ച് നടത്തണമെന്ന് തീരുമാനിക്കുന്നത് ദമ്പതിമാകരാണെന്നും പ്രകാശ് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തി പാർട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തരുതെന്നും നേതാവ് കൂട്ടിച്ചേർത്തു

ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം
ഏറെ നാളത്തെ നീണ്ട പ്രണയത്തിനു ശേഷമാണ് ഡിസംബർ 11 നായിരുന്നു കോലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ ടക്സനിലെ ഹെറിറ്റേജ് റിസോർട്ടിൽ വെച്ചായിരുന്നു അനുഷ്കയ്ക്ക കോലി താലി ചാർത്തിയത്. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളുമാത്രമാണ് പങ്കെടുത്തത്.