Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലിയും അനുഷ്‌കയും പിരിഞ്ഞിട്ടില്ല കൂട്ടരേ... പിരിഞ്ഞിട്ടില്ല!!! ഉത്തരാഖണ്ഡില്‍ സംഭവിച്ചത്

കോലിയും അനുഷ്കയും ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ ഒരുമിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്

ഡെറാഡൂണ്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും തീവ്രാനുരാഗത്തില്‍ ആയിരുന്നു. എന്നാല്‍ ആ അനുരാഗം അധികകാലം നീണ്ടില്ലെന്നാണ് പറയുന്നത്. മാധ്യമങ്ങളുടെ ആഘോഷം അധികമായപ്പോഴോ എന്തോ... രണ്ട് പേരും പിരിയുകയാണെന്ന് പ്രഖ്യാപിച്ചു.

ലോകകപ്പില്‍ കോലി ഔട്ട് ആയപ്പോള്‍ അതിന്റെ പാപഭാരം കൂടി പേറേണ്ടി വന്ന ആളാണ് അനുഷ്‌ക. അങ്ങനെയൊക്കെ ആകുമ്പോള്‍ പിന്നെ എന്ത് പറയും.

എന്തായാലും അവരുടെ ആ വേര്‍ പിരിയല്‍ അത്ര സീരിയസ് ആയ ഒന്നല്ലായിരുന്നു എന്നാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇപ്പോഴിതാ ക്രിസ്തുമസും ന്യൂ ഇയറും ഒരുമിച്ച് ആഘോഷിക്കാന്‍ ഇരുവരും എത്തിയത് ഉത്തരാഖണ്ഡിലാണത്രെ!!!

പിരിഞ്ഞപ്പോള്‍ ഞെട്ടി

പിരിഞ്ഞപ്പോള്‍ ഞെട്ടി

മാധ്യമങ്ങളുടെ ഇഷ്ട വിഭവം ആയിരുന്നു വിരാട് കോലി- അനുഷ്‌ക ശര്‍മ പ്രണയം. സംഗതി മാധ്യമങ്ങള്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. പക്ഷേ രണ്ട് പേരും പിരിയുന്നതായി പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയി.

കോലിയെ പറ്റി ചോദിച്ച് പോകരുത്

കോലിയെ പറ്റി ചോദിച്ച് പോകരുത്

വിരാട് കോലിയെ പറ്റി ചോദിച്ചുപോകരുത് എന്ന് പോലും ഒരിക്കല്‍ അനുഷ്‌ക ശര്‍മ പൊട്ടിത്തെറിച്ചിരുന്നു. വിവാഹം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആയിരുന്നു ഇത്.

പിന്നെ വെസ്റ്റ് ഇന്‍ഡീസില്‍ പോയതോ?

പിന്നെ വെസ്റ്റ് ഇന്‍ഡീസില്‍ പോയതോ?

ഈ പിണക്ക വാര്‍ത്തകളൊക്കെ വായുവില്‍ കറങ്ങി നില്‍ക്കുമ്പോഴാണ് വേറേയും വാര്‍ത്ത വരുന്നത്. രണ്ട് പേരും കൂടി ന്യൂസിലാന്‍ഡില്‍ പോയി എന്ന്. പിന്നെ അതിനെ കുറിച്ച് അധികം കേട്ടതും ഇല്ല.

യുവരാജിന്റെ കല്യാണത്തിനും എത്തിയോ

യുവരാജിന്റെ കല്യാണത്തിനും എത്തിയോ

ഈ മാസം തുടക്കത്തില്‍ ആയിരുന്നു യുവരാജ് സിങിന്റെ കല്യാണം. ഗോവയില്‍ വച്ചായിരുന്നു വിവാഹം. കോലിയും അനുഷ്‌കയും ഒരു വിമാനത്തിലാണ് ഗോവയില്‍ വിവാഹത്തിനെത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം

ഇപ്പോഴിതാ ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം

ഇപ്പോഴിതാ വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷവും കോലിയും അനുഷ്‌കയും ഒന്നിച്ചാണത്രെ നടത്തുന്നത്. അതും ഉത്തരാഖണ്ഡില്‍.

 വിമാനത്താവളത്തില്‍ ഒരുമിച്ചെത്തി

വിമാനത്താവളത്തില്‍ ഒരുമിച്ചെത്തി

വിരാട് കോലിയേയും അനുഷ്‌ക ശര്‍മയേയും ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ ഒരുമിച്ച് കണ്ടു എന്നാണ് വാര്‍ത്തകള്‍. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

താമസം ഒരേ ഹോട്ടലില്‍?

താമസം ഒരേ ഹോട്ടലില്‍?

ഋഷികേശില്‍ നിന്ന് 12 കിലോമീറ്ററോളം അകലെയുള്ള ആനന്ദ് ഹോട്ടലില്‍ ആണ് രണ്ട് പേരും താമസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമസ് എന്തായാലും ഉത്തരാഖണ്ഡില്‍ തന്നെ... ന്യൂ ഇയര്‍ ആഘോഷവും ഇവിടെ വച്ച് തന്നെ ആകുമോ എന്നാണ് ഇപ്പോള്‍ പാപ്പരാസികളുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+