അനുഷ്കയുടെ 'നിയന്ത്രണം' കോലിയ്ക്ക് പിടിച്ചില്ല; താരജോഡികളുടെ പ്രണയത്തകര്ച്ചയുടെ കാരണം!!!
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് താര റാണി അനുഷ്ക ശര്‍മയും വേര്‍പിരിയുന്നു എന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം. നേരത്തെ ഇത് സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ വാര്‍ത്തകളായി പ്രചരിച്ചിരുന്നു.
രണ്ട് പേരും ഇപ്പോഴും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പ്രണയം ഉപേക്ഷിച്ച വാര്‍ത്ത സ്ഥിരീകരിയ്ക്കുന്നുണ്ട്. എന്തുകൊണ്ടാണ് രണ്ട് പേരും പിരിഞ്ഞത് എന്നതിന് ഉത്തരവും ഉണ്ടത്രെ.
അനുഷ്ക തന്നെ ആവശ്യമില്ലാതെ നിയന്ത്രിയ്ക്കാന്‍ വരുന്നു എന്നതാണത്രെ കോലിയുടെ പരാതി. എന്താണ് ഇരുവര്‍ക്കും ഇടയില്‍ സംഭവിച്ചത്?

പിരിഞ്ഞത് തന്നെ
വിരാട് കോലിയും അനുഷ്ക ശര്‍മയും തമ്മില്‍ പിരിഞ്ഞു എന്ന വാര്‍ത്ത സത്യം തന്നെയാണെന്നാണ് ഇരുവരോടും അടുപ്പമുള്ളവര്‍ സ്ഥിരീകരിയ്ക്കുന്നത്.

കണ്‍ട്രോളിങ് ഗേള്‍ ഫ്രണ്ട്
അനുഷ്ക ശര്‍മയെ കോലി ഒരിയ്ക്കല്‍ വിശേഷിപ്പിച്ചത് 'കണ്‍ട്രോളിങ് ഗേള്‍ ഫ്രണ്ട്' എന്നായിരുന്നുവത്രെ. അനുഷ്കയുടെ നിയന്ത്രണങ്ങള്‍ കോലിയ്ക്ക് തീരെ പിടിച്ചിരുന്നില്ലേ?

നിരാശാ കാമുകന്!
വേര്‍പിരിയല്‍ വാര്‍ത്ത പ്രചരിയ്ക്കുന്നതിന് മുമ്പ് തന്നെ കോലി അനുഷ്കയെ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു.

ഹൃദയം തകകര്ന്നു
ഇന്‍സ്റ്റാഗ്രാമില്‍ കോലി ഇട്ട ഒരു ഫോട്ടോയും ചര്‍ച്ചയായി. 'ഹാര്‍ട്ട് ബ്രോക്കണ്‍' എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഉടന്‍ തന്നെ ആ ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

അങ്ങനെയൊന്നും ഇല്ലേ?
പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഡിലീറ്റ് ചെയ്ത ആ ഫോട്ടോ പിന്നീട് കോലി വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ തന്നെ പോസ്റ്റ് ചെയ്തു. ആ ചിത്രം ഡിലീറ്റ് ചെയ്തത് ഒരു കുറ്റകൃത്യം ചെയ്ത് പോലെയാണെന്ന് തോന്നുന്നു- സോറി ഗൈസ് എന്നായിരുന്നു ഇത്തവണത്തെ കാപ്ഷന്‍.

വിഷമം മാറി
കോലിയുടെ വിഷമമെല്ലാം ഇപ്പോള്‍ മാറിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമ നടന് അംഗദ് ബേദിയുടെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ കോലി തകര്‍ത്ത് നൃത്തം വച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീലങ്കയ്ക്കെതിരെ
ശ്രീലങ്കക്കെതിരെയുള്ള ട്വന്റി-20 മത്സരത്തില്‍ നിന്ന് കോലി വിട്ട് നില്‍ക്കുകയാണ്. അനുഷ്കയ്ക്കൊപ്പം വാലന്റയിന്‍സ് ഡേ ആഘോഷിയ്ക്കാനായിരുന്നത്രെ പദ്ധതി. പക്ഷേ...

അനുഷ്ക പറ്റിച്ചോ?
വാലന്റൈന്‍സ് ഡേ ആഘോഷിയ്ക്കാനിരുന്ന കോലിയെ അനുഷ്ക പറ്റിച്ചെന്നും പറയപ്പെടുന്നുണ്ട്. കാരണം ആ ദിവസം ഷൂട്ടിങ്ങിനെത്താമെന്ന് അനുഷ്ക ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യമാണെങ്കില്‍ കോലിയോട് പറയുകയും ചെയ്തില്ല.

വിവാഹ പ്രശ്നം
വിവാഹത്തിന് തത്കാലം താനില്ലെന്ന് അടുത്തിലെ അനുഷ്ക പറഞ്ഞിരുന്നു. ഇക്കാര്യത്തിലും രണ്ട് പേരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത്രെ.

വീണ്ടും ഒന്നിയ്ക്കും?
കോലിയ്ക്ക് അനുഷ്കയോടുള്ള ഇഷ്ടത്തിന് ഇപ്പോഴും ഒരു കുറവും ഇല്ലെന്നും വീണ്ടും ഒന്നിയ്ക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആകില്ലെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications