• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യന്‍ താരങ്ങളോടല്ല, ആരാധന ഫെഡററോട്; ആദ്യം രാജ്യം വിടേണ്ടത് കോലിയെന്ന് കായിക പ്രേമികള്‍

ദില്ലി: ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് രീതി ഇഷടമല്ലെന്ന് വ്യക്തമാക്കിയ ആരാധകന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി നല്‍കിയ മറുപടി വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമല്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ പോകു എന്നായിരുന്നു കോലിയുടെ മറുപടി. കോലിയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമശനമാണ് ഉയരുന്നത്.

രാജിവെച്ച് മുങ്ങിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പൊങ്ങിയത് ബിജെപി ഓഫീസില്‍; പാലക്കാടും ചാക്കിട്ട് പിടുത്തം

തന്റെ പേരിലുള്ള അപ്ലിക്കേഷന്റെ പ്രചരണാരത്തിനായി തയ്യാറാക്കിയ വീഡിയോയില്‍ ആരാധകരുടെ ട്വീറ്റുകള്‍ക്ക് മറുപടി പറയുന്ന ഭാഗത്തായിരുന്നു കോലി വിവാദ പ്രസ്താവനകള്‍ നടത്തിയത്. കോലിയുടെ ബാറ്റിങ് രീതി തനിക്ക് ഇഷ്ടമല്ലെന്ന് ഒരു ക്രിക്കറ്റ് ആരാധകന്‍ വ്യക്തമാക്കിയ ഇടത്താണ് പ്രശ്നങ്ങളുടെ തുടക്കം.

ബാറ്റിങ്ങ് രീതി ഇഷ്ടമല്ല

ബാറ്റിങ്ങ് രീതി ഇഷ്ടമല്ല

കോലിയുടെ ബാറ്റിങ്ങ് രീതി ഇഷ്ടമല്ലെന്ന് മാത്രമല്ല, ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടേയും ബാറ്റ്സ്മാന്‍മാരെയാണ് കൂടുതല്‍ ആസ്വദിക്കുന്നതെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. ഈ ട്വീറ്റ് വായിച്ചതോടെ കോലി പ്രകോപിതനാവുകയായിരുന്നു.

രാജ്യത്ത് തുടരരുത്

രാജ്യത്ത് തുടരരുത്

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങളെ സ്‌നേഹിക്കുന്നവര്‍ ഈ രാജ്യത്ത് തുടരരുത്. മറ്റു രാജ്യങ്ങളെ സ്‌നേഹിക്കുന്നവര്‍ അവരുടെ മുന്‍ഗണനകള്‍ നിശ്ചയിക്കട്ടെ എന്നായിരുന്നു കോലിയുടെ മറുപടി.

ഇന്ത്യയില്‍ ജീവിക്കാന്‍

ഇന്ത്യയില്‍ ജീവിക്കാന്‍

താങ്കള്‍ ഞങ്ങളുടെ രാജ്യത്ത് കഴിയേണ്ടവനല്ലെന്ന് കരുതുന്നു. മറ്റേതെങ്കിലും രാജ്യത്തേക്ക് പോവുകയാണ് നല്ലത്. നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹനല്ല. ഇന്ത്യയില്‍ ജീവിക്കുകയും മറ്റു രാജ്യങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്നത് എങ്ങിനെയെന്നും കോലി ചോദിക്കുന്നുണ്ട്.

ട്വീറ്റ്

കോലിയുടെ വിവാദ പരാമര്‍ശം

പാക്കിസ്ഥാനിലേക്ക് പോകൂ

പാക്കിസ്ഥാനിലേക്ക് പോകൂ

കോലിയുടെ പ്രസ്താവനയ്ക്കെതിരെ ഇതിനോടകം തന്നെ നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. തങ്ങളോട് യോജിക്കാത്തവരോട് പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്ന ചില ബിജെപി നേതാക്കളുടെ അതേ സ്വരമാണ് ഇതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

റോജര്‍ ഫെഡററെ

റോജര്‍ ഫെഡററെ

ഇന്ത്യന്‍ താരങ്ങളെ മാത്രം ഇഷ്ടപ്പെട്ടാല്‍ മതിയെങ്കില്‍ കോലി എന്തുകൊണ്ട് ടെന്നീസില്‍ റോജര്‍ ഫെഡററെ ഇഷ്ടപ്പെടുന്നുവെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അങ്ങനെയെങ്കില്‍ കോലിയും ഇന്ത്യ വിട്ട് പോകണ്ടെ എന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

ആരാധിക്കുന്നത്

ആരാധിക്കുന്നത്

യൂകി ഭാംബ്രി, സാകേത്, ലിയാണ്ടര്‍ പെയ്‌സ്, മഹേഷ് ഭൂപതി തുടങ്ങിയ താരങ്ങള്‍ ഇന്ത്യക്കുണ്ട്. എന്നാല്‍ ഇവരേക്കാളെറെ റോജര്‍ ഫെഡററെയാണ് കോലി ആരാധിക്കുന്നതെന്ന് താരത്തിന്റെ പഴയ ട്വീറ്റുകള്‍ സഹിതം സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു.

ഏത് കളിക്കാരനെ ഇഷ്ടപ്പെടാനും

ഏത് കളിക്കാരനെ ഇഷ്ടപ്പെടാനും

ഏത് കളിക്കാരനെ ഇഷ്ടപ്പെടാനും ഒരാള്‍ക്ക് അവകാശമുണ്ട്. കായിക ലോകത്ത് വെറുപ്പിന്റെ അതിര്‍ വരമ്പുകള്‍ സൃഷ്ടിക്കുന്നത് നല്ലതല്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് രാജ്യത്ത് പുറത്തും ആരാധകരുണ്ട്. അുതുപോലെ വിദേശത്തുള്ളവര്‍ക്ക് ഇവിടെയും ആരാധകരുണ്ട്. അത് കായികരംഗത്തിന്റെ സവിശേഷതയാണെന്നും കോലിയെ പലരും ഓര്‍മ്മപ്പെടുത്തുന്നു.

താനാരാണ്

താനാരാണ്

ഏത് കളിക്കാരന്റെ ആരധകനായാലും ഒരു ഇന്ത്യന്‍ പൗരനോട് രാജ്യം വിട്ടുപോവാന്‍ പറയാന്‍ താനാരാണ്. മറ്റു രാജ്യക്കാരെ വെറുക്കണമെന്നാണോ താങ്കള്‍ പറയുന്നതെന്നും ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നു.

പ്രതിഷേധം

പ്രതിഷേധം

കോലിയെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദേശ താരങ്ങളുടെ പേരെഴുതി. ഞങ്ങളുടെ ഇഷ്ട താരങ്ങള്‍ ഇവരാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് നിരവധി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഞങ്ങള്‍ക്കൊക്കെ ഇന്ത്യ വിട്ടു പോകാനുള്ള ടിക്കറ്റ് കോലി തരട്ടെ എന്നാണ് ഇവര്‍ ഉന്നയിക്കുന്ന വിമര്‍ശനം. അതേസമയം വിവാദങ്ങല്‍ക്ക് കോലി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ട്വീറ്റ്

കോലിക്ക് വിമർശനം

English summary
Go live in some other country: Kohli to fan who says he doesn't like Indian batsmen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X