കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറികടന്ന് വിരാട് കോലി

ട്വിറ്ററില്‍ ഏറ്റവും അധികം സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞ ട്വീറ്റിന് ഉടമയായിരിക്കുകയാണ് കോലി ഇപ്പോള്‍.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സമകാലീന ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ ക്രിക്കറ്റര്‍മാരിലൊരാളായാണ് ഇന്ത്യയുടെ വിരാട് കോലി അറിയപ്പെടുന്നത്. ക്രിസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ കോലിയെ പുറത്താക്കുക എതിരാളികള്‍ക്ക് ദുഷ്‌കരമാകും. ഇപ്പോഴിലാ ട്വിറ്ററിലും താന്‍ മികച്ചവനാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍.

ട്വിറ്ററില്‍ ഏറ്റവും അധികം സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞ ട്വീറ്റിന് ഉടമയായിരിക്കുകയാണ് കോലി ഇപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടത്തിവെട്ടിയാണ് ട്വിറ്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കോലി തന്റെ സ്ഥാനം ഉയരങ്ങളിലെത്തിച്ചത്. കോലിയുടെ പ്രകടനം മോശമായതിന് കാമുകി അനുഷ്‌കയെ സോഷ്യല്‍ മീഡിയയിലൂടെ ഒട്ടേറെ പേര്‍ ട്രോളിയിരുന്നു.

viratkohli

എന്നാല്‍, അനുഷ്‌കയുമായി അകന്നു കഴിയുമ്പോഴും അവര്‍ക്ക് പിന്തുണ നല്‍കുന്ന ട്വീറ്റ് പോസ്റ്റ് ചെയ്താണ് കോലി ട്വിറ്ററില്‍ താരമായത്. അനുഷ്‌കയെ തുടര്‍ച്ചയായി ട്രോളുന്നത് ലജ്ജാകരമാണെന്നും അവര്‍ തനിക്ക് എപ്പോഴും പോസിറ്റീവിറ്റി മാത്രമാണ് തന്നതെന്നുമായിരുന്നു കോലിയുടെ ട്വീറ്റ്. 39,000 ത്തോളം റീ ട്വീറ്റുകളാണ് കോലിയുടെ ഈ പരാമര്‍ശത്തിനുണ്ടായത്.

ട്വിറ്ററില്‍ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെടുകയും ഫേസ്ബുക്കില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വൈറലാവുകയും ചെയ്തിരുന്നു. ട്വിറ്ററില്‍ മാത്രം 1 ലക്ഷത്തിലധികം ലൈക്കുകളും നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ നിരോധിച്ചശേഷം ചെയ്ത ട്വീറ്റ് ആണ് രണ്ടാംസ്ഥാനത്തെത്തിയത്. ഐസിസി ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തികൂടിയായിരുന്നു കോലി.

English summary
Virat Kohli beat Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X