കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരാട് കോലി ബിഎസ്എഫ് അംബാസിഡര്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ വെടിക്കെട്ട് യുവതാരം വിരാട് കോലി ഇനി ബി എസ് എഫിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഇരുപത്തഞ്ചാം വയസ്സിലാണ് ലോകകപ്പ് ജേതാവായ വിരാട് കോലി ലോകത്തിലെ ഏറ്റവും വലിയ അതിര്‍ത്തി സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നത്. കേന്ദ്രസഹമന്ത്രി ആര്‍ പി എന്‍ സിംഗാണ് കോലിക്ക് തൊപ്പിയും കോട്ടും കൈമാറിയത്.

സി ആര്‍ പി എഫ് കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൈനികവിഭാഗമാണ് അതിര്‍ത്തി രക്ഷാ സേന അഥവാ ബി എസ് എഫ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നാണ് ഈ നേട്ടമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കോലി പറഞ്ഞു.

virat kohli

സമീപകാലത്ത് ഇന്ത്യന്‍ ടീമിലെത്തിയ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരന്‍ എന്നാണ് വിരാട് കോലി വിലയിരുത്തപ്പെടുന്നത്. യുവാക്കളുടെ ഹരമായ ഈ 25കാരന്‍ ഇന്ത്യന്‍ ടീമിനെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. ലോകകപ്പ് നേടിയ സീനിയര്‍ ടീമിലും ഇടം പിടിക്കാന്‍ കോലിക്ക് സാധിച്ചു. ധോണിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച കോലി സിംബാവെയ്‌ക്കെതിരെ പരമ്പര നേടി.

അതിര്‍ത്തികളിലൂടെ സഞ്ചരിച്ച് പറ്റാവുന്നത്രയും ജവാന്മാരെ കാണുമെന്ന് കോലി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എന്നെക്കൊണ്ട് സാധ്യമാവും വിധം പട്ടാളക്കാരെ താന്‍ പ്രചോദിപ്പിക്കും. കോലിക്ക് എത്രയും വേഗം സേനയില്‍ റാങ്കും യൂണിഫോമും നല്‍കാനാണ് ബി എസ് എഫിന്റെ ശ്രമമെന്നാണ് അറിയുന്നത്.

English summary
Virat Kohli named as the brand ambassador of the Border Security Force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X