Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകി അനുഷ്‌കയ്ക്കും വിരാട് കോലിക്കൊപ്പം താമസിക്കാന്‍ അനുമതി

ലണ്ടന്‍: ബോളിവുഡ് താരവും ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുടെ കാമുകിയുമായ അനുഷ്‌ക ശര്‍മയ്ക്കും കോലിക്കും ഒരേ ഹോട്ടലില്‍ താമസിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പര്യടനത്തില്‍ മോശം പ്രകടനം തുടരുന്ന കോലിക്ക് മാനസികമായ ഉന്മേഷം ലഭിക്കുമെന്നതിനാലാണ് ബിസിസിഐ ഇത്തരമൊരു അനുമതി നല്‍കിയിരിക്കുന്നത്.

ഒരുമിച്ചു കഴിയുമ്പോള്‍ ഇരുവരും വളരെ ആഹ്ലാദത്തിലാണെന്നും ഇത് കോലിയുടെ പ്രകടനത്തിലും മാറ്റം വരുത്തിയേക്കാമെന്നാണ് അധികൃതരുടെ പക്ഷം. നേരത്തെ ഭാര്യമാര്‍ക്ക് മാത്രമായിരുന്നു ബിസിസിഐ ഇത്തരം ഒരു ഇളവ് നല്‍കിയിരുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ കാര്യത്തില്‍ ഇതാദ്യമായി കാമുകിക്കും ഹോട്ടലില്‍ കഴിയാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

virat-and-anushka-sharma

ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങളിലെ ഇടവേളകളില്‍ കോലിയും അനുഷ്‌കയും പലപ്പോഴും ചുറ്റിയടിക്കാറുണ്ട്. ഒരു പരസ്യ ചിത്രീകരണവേളയില്‍ അടുത്ത ഇരുവരും പിരിയാന്‍ വയ്യാത്തവിധം അടുപ്പത്തിലാണെന്നും വിവാഹം കഴിച്ചേക്കുമെന്നും അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. വിദേശ പര്യടനങ്ങള്‍ക്കുശേഷം നാട്ടിലെത്തുന്ന കോലി വിമാനത്താവളത്തില്‍ നിന്നും അനുഷ്‌കയുടെ ഫ് ളാറ്റിലേക്കാണ് പോകുന്നതെന്നും പാപ്പരാസികള്‍ റിപ്പോര്‍ട്ടു ചെയ്തു.

എന്തായാലും, ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താനാകാതെ വിഷമിച്ച വിരാട് കോലിക്ക് അനുഷ്‌കയുടെ സാന്നിദ്ധ്യം കരുത്തു പകരുമെന്നാണ് ആരാധകരും കരുതുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിയുടെ മികച്ച ഇന്നിംഗ്‌സുകള്‍ക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+