വിരാട് കോഹ്‌ലിയുടെ 9 മാസം പ്രായമുളള മകൾക്ക് ബലാത്സംഗ ഭീഷണി; ഹൈദരാബാദ് യുവാവിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു
വിരാട് കോഹ്‌ലിയുടെ 9 മാസം പ്രായമുളള മകൾക്ക് ബലാത്സംഗ ഭീഷണി; ഹൈദരാബാദ് യുവാവിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മകൾക്ക് ഓൺലൈൻ വഴി ബലാത്സംഗ ഭീഷണി മുഴക്കിയ ഹൈദരാബാദിൽ നിന്നുള്ള യുവാവിനെ മുംബൈ പോലീസിന്റെ സൈബർ സെൽ അറസ്റ്റ് ചെയ്തു. 23 കാരനായ രാംനാഗേഷ് ശ്രീനിവാസ് അകുബത്തിനിയെയാണ് മുംബൈയ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈയിലേയ്ക്ക് കൊണ്ട് വരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയായ യുവാവ് ഐ ഐ ടി ബിരുദധാരിയും നിലവിൽ തൊഴിൽ രഹിതനുമാണ്. യു എ ഇയിൽ നടന്ന ടി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് എതിരെ കടുത്ത വിദ്വേഷ പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നത്. കോഹ്‌ലി മുഹമ്മദ് ഷമിക്ക് പിന്തുണയ്ച്ചതിനെത്തുടർന്ന് കോഹ്‌ലിയുടെ മകൾക്ക് എതിരെ ബലാത്സംഗ ഭീഷണി മുഴക്കിയിരുന്നു. ടി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ബലാത്സംഗ ഭീഷണിയുടെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടതിന് ശേഷം, @ramanheist എന്ന പേരിൽ ഒരു ട്വിറ്റർ ഉപയോക്താവ് ഇത്തരമൊരു ഭീഷണി നടത്തിയതായി ബൂം ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു, കൂടാതെ അടുത്തിടെ ഹാൻഡിൽ പേര് @criccrazyygirl എന്നാക്കി മാറ്റുകയും ചെയ്തു.
നേരത്തെ, കുട്ടിക്കെതിരെ ബലാത്സംഗ ഭീഷണിയുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പോലീസിന് നോട്ടീസ് അയച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡിസിഡബ്ല്യു സ്വമേധയാ കേസെടുത്തതായി കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കും ഡൽഹി പോലീസിന്റെ സൈബർ ക്രൈം ബ്രാഞ്ചിനും അയച്ച നോട്ടീസിൽ പറഞ്ഞു.
ഷമിക്കെതിരായ പ്രവർത്തിയെ അപലപിച്ച് കൊണ്ട് താരത്തിന് പിന്തുണ നൽകി മുൻ ഇന്ത്യൻ താരങ്ങളും ബിസിസിഐയും അന്ന് രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഷമിയെ പിന്തുണച്ച് രംഗത്ത് എത്തി. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു. നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് എന്നും താരം പറഞ്ഞിരുന്നു.
അടുത്തിടെ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ ടീം തോറ്റതിന് ശേഷം വിരാട് കോഹ്‌ലിയുടെ 9 മാസം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഓൺലൈൻ ഭീഷണികൾ വരുന്നതായി റിപ്പോർട്ടുണ്ട്.












Click it and Unblock the Notifications