കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരാട് കോലിയുടെ തീരുമാനങ്ങളെല്ലാം പിഴയ്ക്കുന്നു; കാരണം?

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഭീകരമായ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ അതിന്റെ ആഘാതത്തില്‍ നിന്നും മുക്തമല്ലാത്ത രീതിയിലാണ് ബെംഗളുരുവിലും ബാറ്റേന്തിയത്. ആത്മവിശ്വാസം നഷ്ടപ്പെട്ട കളിക്കാര്‍ വിക്കറ്റ് വലിച്ചെറിയുന്നതില്‍ മത്സരിക്കുകയായിരുന്നു. ആദ്യ ദിവസം തന്നെ കളി ഓസീസിന് മുന്നില്‍ അടിയറവ് വെച്ച ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി ഭയത്തിലാണ്.

ക്യാപ്റ്റന്‍ വിരാട് കോലി ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഇന്നിങ്‌സുകളിലും സമ്പൂര്‍ണ പരാജയമായത് മറ്റ് കളിക്കാരെയും ബാധിച്ചു. 0, 13, 12 എന്നിങ്ങനെയാണ് കോലിയുടെ മൂന്ന് ഇന്നിങ്‌സിലെ സ്‌കോറുകള്‍. ഡിആര്‍എസ് സിസ്റ്റം യഥാസമയം പ്രയോഗിക്കുന്നതിലും ബാറ്റിങ്ങിലെ സ്ഥിരത നിലനിര്‍ത്താനും കോലിക്ക് കഴിയുന്നില്ല.

virat-kohli

രണ്ട് ഇന്നിങ്‌സുകളില്‍ കോലി പുറത്തായത് തെറ്റായ കണക്കൂട്ടലിനെ തുടര്‍ന്നായിരുന്നു. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ പുറത്തേക്ക് പോകുമെന്ന് കരുതി ഒഴിവാക്കിയ പന്ത് വിക്കറ്റ് തെറിപ്പിച്ചെങ്കില്‍ രണ്ടാം മത്സരത്തില്‍ ലീവ് ചെയ്ത പന്തില്‍ ലെഗ് ബിഫോറായി. കോലിയുടേത് ഉള്‍പ്പെടെ എട്ടു വിക്കറ്റ് വീഴ്ത്തി നഥാന്‍ ലിയോണ്‍ ഇന്ത്യയെ കേവലം 189 റണ്‍സിന് പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

പൂനെയില്‍ കോലിയുടെ തീരുമാനങ്ങള്‍ പലതും പിഴച്ചതായിരുന്നു. അനുവദിച്ചിരുന്ന 2 ഡിആര്‍എസ് നേരത്തെ എടുത്തിരുന്നതിനാല്‍ പല നിര്‍ണായക അപ്പീലുകളും ഇന്ത്യയ്ക്ക് പുന:പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഇത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ ക്യാപ്റ്റന്‍ ലെഗ് ബിഫോര്‍ ആയപ്പോഴും ഡിആര്‍എസ്സില്‍ ഇന്ത്യ പരാജയപ്പെട്ടു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബെംഗളുരു ടെസ്റ്റിലും ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ ക്യാപ്റ്റന്‍ കോലിക്കെതിരെ കൂടുതല്‍ വിമര്‍ശനമുയരുമെന്നുറപ്പാണ്. ആദ്യ ദിനം ഓസ്‌ട്രേലിയ സ്വന്തമാക്കിയതോടെ കടുത്ത നിരാശയിലാണ് ഇന്ത്യന്‍ താരങ്ങളും ആരാധകരും.

English summary
Virat Kohli’s decision making has been a flop in India vs Australia series
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X