Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്റെ കഥ സിനിമയാകുന്നു, നായകന്‍ അമീര്‍ഖാന്‍?

മില്‍ഖ സിംഗ് എന്ന കായിക പ്രതിഭയുടെ ജീവതം അഭ്രപാളികളിലെത്തിച്ച 'ഭാഗ് മില്‍ഖ ഭാഗ്' എന്ന ചിത്രത്തിന്‍ വിജയത്തിന് ശേഷം വീരാട് കോഹ്ലിക്കൊരു മോഹം. എന്തുകൊണ്ട് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ ജീവിതവും സിനിമയാക്കിക്കൂട.

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് മഹാത്മ ഗാന്ധി പറഞ്ഞതുപോലെ ഇന്ത്യയിലെ എണ്ണമറ്റ യുവാക്കള്‍ക്ക് സച്ചിന്റെ ജീവിതം സന്ദശേമാണ്. തന്റെ ജീവിതത്തിലൂടെ ക്രിക്കറ്റിനും ഒരു തലമുറയ്ക്ക് തന്നെയും മാര്‍ഗം കാട്ടയ വ്യക്തിയാണ് സച്ചിന്‍.

Sachin and Amir Khan

എന്തായാലും സച്ചിന്റെ കഥ സിനിമയാകുന്ന കാര്യം അണിയറയില്‍ ചര്‍ച്ച തുടങ്ങി. ഇരുന്നൂറാം ടെസ്‌റ്റോടെ വിരമിക്കുന്ന സച്ചിന് നല്‍കുന്ന യാത്രയയപ്പില്‍ ഒന്ന് സിനിമയായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. സച്ചിനായി വേഷമിടേണ്ടത്, സച്ചിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തെ പോലെ സാമൂഹിക സേവനങ്ങളില്‍ തല്പരനുമായ അമീര്‍ഖാന്‍ ആവണമെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

സച്ചിന്റെ ആരാധന ലക്ഷങ്ങള്‍ ഇരു കൈയ്യും നീട്ടി ചിത്രം സ്വീകരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമീര്‍ ഖാന്റെ ആരാധര്‍ക്കും സന്തോഷം തന്നെ. ചുരുക്കി പറഞ്ഞാല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ കായിക പ്രേമികളും സിനിമാ പ്രേമികളും ഒരുമിച്ച് ചിത്രം ആസ്വദിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+