Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുഷ്‌കയുടെ മാലയില്‍ ചുംബിച്ച് വിരാടിന്റെ പ്രതികാരം; ട്രോളന്‍മാര്‍ക്ക് മുന്നറിയിപ്പും

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പ്രകോപിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ഇന്ത്യക്കെതിരെ മത്സരിക്കാനിറങ്ങുന്ന എതിര്‍ടീമിലെ അംഗങ്ങളോട് അവരുടെ കോച്ച് ഇത്തരമൊരു ഉപദേശം നല്‍കണമെങ്കില്‍ അതിന് തക്കതായ കാരണം വേണം. കാരണം വിരാടിനെ പ്രകോപിപ്പിച്ചാല്‍ ബാറ്റ് കൊണ്ടാകും താരം മറുപടി നല്‍കുക. ടീം തോറ്റിട്ട് പിന്നെ എന്ത് പ്രകോപനം. എന്നാല്‍ ഇക്കുറി ഒരുപണിയുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ കുത്തിയിരിക്കുന്ന ട്രോളന്‍മാരാണ് ക്യാപ്റ്റന്റെ ഈ സ്വഭാവത്തിന്റെ ചൂടറിഞ്ഞത്.

ആദ്യ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയോട് തോല്‍വി ഒപ്പം ക്യാപ്റ്റന്റെ സംഭാവന വെറും 5 റണ്‍. പോരെ പൂരം. വിരാടിന്റെ ഫോം ഭാര്യ അനുഷ്‌ക കളഞ്ഞുകുളിച്ചെന്ന മട്ടില്‍ ട്രോളുകളുടെ പെരുമഴ തുടങ്ങുകയായി. പലപ്പോഴും കളിയാക്കല്‍ പരിധിവിട്ട് സ്വകാര്യതയുടെ സീമകള്‍ പോലും ലംഘിച്ചു. രണ്ടാം ടെസ്റ്റ് സെഞ്ചൂറിയനില്‍ അരങ്ങേറിയപ്പോള്‍ വിരാട് തന്റെ പതിവ് തെറ്റിച്ചില്ല. ആ ബാറ്റില്‍ നിന്നും പിറന്നത് 217 പന്തില്‍ 153 റണ്‍. 2 വിക്കറ്റിന് 28 എന്ന നിലയില്‍ നിന്ന ഇന്ത്യയുടെ ഇന്നിംഗ്‌സ് അവസാനിക്കും വരെ ക്യാപ്റ്റന്‍ ക്രീസില്‍ നിലകൊണ്ടു.

viratanushka

ഇന്നിംഗ്‌സിലെ 89-ാം ഓവറില്‍ മോണി മോര്‍ക്കലിന്റെ പന്തില്‍ ഒരു സിംഗിളെടുത്ത് 150 റണ്‍ തികച്ച വിരാട് തന്റെ വിമര്‍ശകര്‍ക്കും ഒപ്പം അനുഷ്‌കയെ ട്രോളിയവര്‍ക്കും ഒരുമിച്ച് മറുപടി നല്‍കി. തന്റെ മാലയില്‍ കൊരുത്തിട്ട വിവാഹമോതിരത്തില്‍ ചുംബിച്ച് കൊണ്ടായിരുന്നു വിരാടിന്റെ പ്രതികാരം.

എന്തായാലും ഗ്രൗണ്ടിലെ ക്യാമറകള്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ വിളമ്പിയതോടെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തു. വിരാടിന്റെ ഭാര്യയോടുള്ള സ്‌നേഹം കണ്ടോയെന്ന് ചിലര്‍ ചോദിച്ചപ്പോള്‍ ഭാര്യയെ തൊട്ടുകളിച്ചാല്‍ ഇതായിരിക്കും വിരാടിന്റെ പ്രതികരണമെന്നും ഓര്‍മ്മിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+