കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തിരഞ്ഞെടുപ്പില്‍ സെവാഗിന്റെ വെടിക്കെട്ടും? ഹരിയാണയില്‍ ഹൂഡയെ പൂട്ടാന്‍ ബിജെപിയുടെ ട്രംപ് കാര്‍ഡ്

Google Oneindia Malayalam News

Recommended Video

cmsvideo
വീരേന്ദർ സേവാഗിനെ ബി ജെ പി റാഞ്ചുമോ...? | Oneindia Malayalam

ചണ്ഡീഗഢ്: ഹരിയാണയില്‍ ആകെ പത്ത് ലോക്‌സഭ സീറ്റുകളാണ് ഉള്ളത്. 2009 ലെ തിരഞ്ഞെടുപ്പില്‍ അതില്‍ ഒമ്പത് എണ്ണവും കോണ്‍ഗ്രസിന് സ്വന്തം ആയിരുന്നു. എന്നാല്‍ 2014 എത്തിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി.

ഏഴ് സീറ്റുകള്‍ ബിജെപി പിടിച്ചടക്കിയപ്പോള്‍ ഐഎന്‍എല്‍ഡിയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് ഒരൊറ്റ സീറ്റില്‍ ഒതുങ്ങിപ്പോയി. ഒരുപക്ഷേ, ഹരിയാണയില്‍ കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പരാജയത്തിനായിരുന്നു 2014 സാക്ഷ്യം വഹിച്ചത്.

റോ്തക് മണ്ഡലത്തില്‍ മാത്രം ആയിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി ഭുപേന്ദര്‍ സിങ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ സിങ് ഹൂഡയുടെ തുടര്‍ച്ചയായ മൂന്നാം വിജയത്തിനായിരുന്നു ആ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഇത്തവണ ഹൂഡയെ വെട്ടാന്‍ ബിജെപി കാത്തുവയ്ക്കുന്നത് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിനെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോഹ്തക് പിടിക്കാന്‍

റോഹ്തക് പിടിക്കാന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം ആണ് റോഹ്തക്. ആദ്യം രണ്‍ബീര്‍ സിങ് ഹൂഡ, പിന്നെ മകന്‍ ഭുപേന്ദര്‍ സിങ് ഹൂഡ, ഒടുവില്‍ ഭൂപേന്ദറിന്റെ മകന്‍ ദീപേന്ദര്‍ സിങ് ഹൂഡ... ഇങ്ങനെ ആണ് റോഹ്തക്കിലെ എംപിമാരുടെ കണക്ക്. അതിനിടയില്‍ ആകെ നാല് തവണ മാത്രമാണ് ജനത പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഉവിടെ ജയിച്ചത്. അതും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്.

ദീപേന്ദര്‍ സിങ് ഹൂഡ

ദീപേന്ദര്‍ സിങ് ഹൂഡ

2005 മുതല്‍ ദീപേന്ദര്‍ സിങ് ഹൂഡയാണ് റോഹ്തകിലെ എംപി. അച്ഛന്‍ ഭുപേന്ദര്‍ മുഖ്യമന്ത്രിയായപ്പോള്‍ വന്ന ഒഴിവിലാണ് ദീപേന്ദര്‍ മത്സരിക്കാന്‍ എത്തുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത് തന്നെയാണ് ബിജെപിയ്ക്ക് ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയും.

സെവാഗിനെ ഇറക്കാന്‍

സെവാഗിനെ ഇറക്കാന്‍

ദീപേന്ദര്‍ ഹൂഡയെ പോലെ ഒരാളെ തോല്‍പിക്കണമെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണം എന്ന കണക്കുകൂട്ടലില്‍ ആണ് ബിജെപി. ഇതിനാണ് വീരേന്ദര്‍ സെവാഗിനെ രംഗത്തിറക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടി തലത്തില്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി അംഗമല്ല

പാര്‍ട്ടി അംഗമല്ല

പക്ഷേ, ഹരിയാണയിലെ ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാള ഇത്തരം ഒരു വാര്‍ത്ത തള്ളിക്കളയുകയാണ്. സെവാഗ് ഇപ്പോള്‍ പാര്‍ട്ടി അംഗം പോലും അല്ല. അങ്ങനെ ഒരാളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും എന്നാണ് ചോദ്യം.

സെവാഗ് സമ്മതം മൂളിയാല്‍

സെവാഗ് സമ്മതം മൂളിയാല്‍

എന്നാല്‍ സെവാഗിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി തീരുമാനം കൈക്കൊണ്ടുകഴിഞ്ഞിട്ടുണ്ട് എന്ന രീതിയിലും വാര്‍ത്തകളുണ്ട്. സെവാഗിന്റെ സമ്മതം മാത്രമാണ് പ്രശ്‌നം. സെവാഗിനെ അനുനയിപ്പിക്കാന്‍ ഒരു മുതിര്‍ന്ന നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Virender Sehwag on Haryana BJP probables list- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X