എക്‌സ്‌ചേഞ്ച് മീഡിയ ഇന്‍ഫ്‌ളുവന്‍സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് വിരേന്ദ്രഗുപ്തയ്ക്കും ഉമങ് ബേദിക്കും
മുംബൈ: എക്‌സ്‌ചെയ്ഞ്ച് ഫോര്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് വിരേന്ദ്രഗുപ്തയും ഉമങ് ബേദിയും അര്‍ഹരായി.ഡെയിലി ഹണ്ടിന്റെ ഫൗണ്ടറും സിഇഒയും ആയ വിരേന്ദ്രഗുപ്തയും ഡെയിലി ഹണ്ട് പ്രസിഡന്റ്ുമാണ് അവാര്‍ഡ് ലഭിച്ചത്.മാധ്യമരംഗത്ത് വലിയ മാറ്റങ്ങള്‍കൊണ്ടുവന്ന് ഇരുവരും പുതിയ പ്രചോദനമാകുന്നു.
എക്‌സ്‌ചെയ്ഞ്ച് ഫോര്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സ് ഓഫ് ദി ഇയര്‍ 2017 നേടിയ ഡബ്ല്യുപിപി കണ്‍ട്രി മാനേജര്‍ ശ്രീനിവാസ, രാജ് നായക് സിഒഒ വിയകോം18 എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഇത് അതിമനോഹരമായ ഒരു സംരഭകത്വയാത്രയാണ്.വിരേന്ദ്ര ഗുപ്ത തനിക്ക് സഹോദരതുല്യനാണെന്നും അതിനാല്‍ ചിന്തകള്‍ സമാനഗതിയിലാണെന്നും ഉമങ് ബേദി അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഭാരതത്തെ അതിന്റെ അടിസ്ഥാനവര്‍ഗത്തില്‍ നിന്നും അദ്ദേഹം ഉള്‍ക്കൊള്ളുന്നുവെന്നും ബിസിനസ് താന്‍ മനസിലാക്കുന്നതുമാണ് വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ടീം ഡെയ്‌ലി ഹണ്ടിനായി താന്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നുവെന്നും ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാക്കുന്നതാണ് ഞങ്ങളുടെ വിഷന്‍ എന്നും ഫെയ്‌സ്ബുക്കിന്റെയും ഗൂഗിളിന്റെയും ഡിജിറ്റല്‍ ലോകത്തോട് കിടപിടിക്കുവാന്‍ തങ്ങള്‍ക്ക് സാധിക്കുന്നുവെന്നും വിഗേന്ദ്ര ഗുപ്ത പറഞ്ഞു.150 മില്ല്യണ്‍ ഉപഭോക്താക്കള്‍ ഒരുമാസത്തില്‍ ഡെയിലി ഹണ്ടിനുണ്ടെന്നുംഅടുത്ത വര്‍ഷത്തില്‍ ഇത് 350 മില്യണിലെത്തുമെന്നുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്‌ചെയ്ഞ്ച് ഫോര്‍ മീഡിയ 2016ലാണ് ഇന്‍ഫ്‌ലുവന്‍സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്കാന്‍ ആരംഭിക്കുന്നത്.












Click it and Unblock the Notifications