കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ നവവധു കന്യകാത്വ പരിശോധനയെ ലൈംഗികാതിക്രമമായി പരിഗണിക്കാമെന്ന് സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

മുംബൈ: കന്യകാത്യപരിശോധന നടത്തുന്നതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ കന്യാകത്യ പരിശോധനയ്‌ക്കെതിരെ ലൈംഗികാതിക്രമം എന്ന പരിധിയില്‍ കേസ് എടുക്കാമെന്നാണ് മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ഉത്തരവ്. മഹാരാഷ്ട്രയിലെ കാഞ്ചര്‍ബാട്ട് വിഭാഗത്തിനിടയില്‍ നടന്നു വരുന്ന കന്യാകാത്വ പരിശോധനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നവവിഹാതിരായ ദമ്പതികള്‍ക്കിടയില്‍ നടന്നു വന്ന കന്യകാത്വ പരിശോധനയെ ലൈംഗികാതിക്രമമായി കണക്കാമെന്നാണ് മഹാരാഷ്ട്ര ഗവണ്‍മെന്റ് പറയുന്നത്.

<strong>ബംഗാളിൽ ബിജെപിയുടെ തുറുപ്പ് ചീട്ട് മമതയുടെ അടുപ്പക്കാരി; തിരഞ്ഞെടുപ്പ് ഫോർമുല മാറ്റാൻ ബിജെപി</strong>ബംഗാളിൽ ബിജെപിയുടെ തുറുപ്പ് ചീട്ട് മമതയുടെ അടുപ്പക്കാരി; തിരഞ്ഞെടുപ്പ് ഫോർമുല മാറ്റാൻ ബിജെപി

ഇത്തരത്തില്‍ വരുന്ന പരാതികളെ ഗൗരവത്തില്‍ കാണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രഞ്ജിത് പട്ടീല്‍ പറഞ്ഞു. കാഞ്ചര്‍ബാട്ട് വിഭാഗത്തിലെ ആക്ടിവിസ്റ്റുകള്‍ മന്ത്രിയെ കണ്ടതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഇത്തരത്തില്‍ നിര്‍ബന്ധിത കന്യാകാത്വ പരിശോധനയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്യാനുള്ള ഉത്തരവ് നല്കിയത്. ജില്ലാതലത്തില്‍ സിവില്‍ പ്രോട്ടക്ഷന്‍ ഈ ദുരാചാരത്തിനെതിരെ സമൂഹത്തില്‍ ഇവര്‍ നേരിടുന്ന അയിത്തം, ജാതി പഞ്ചായത്തുകള്‍, എന്നിവ ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിക്കും.

bride-04-149

മഹാരാഷ്ട്ര അന്തശ്രദ്ധ നിര്‍മുലന്‍ സമിതി, കഞ്ചാര്‍ബഹാന്‍ സമൂഹത്തിലെ ആക്ടിവിസ്റ്റുകള്‍, ശിവസേന വക്താവ് നീലം ഗോരെ എന്നിവരും മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. നവവധുവിന് നേരെ നടക്കുന്ന കന്യകാത്വ പരിശോധന സ്ത്രീകള്‍ക്കെതിരെ ഉള്ള ലെംഗികാതിക്രമമാണെന്നും ഇത്തരത്തിലുള്ള പരാതികള്‍ വനിതാ സെല്ലിനോ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് എന്നിവര്‍ക്കും പരാതി നല്‍കാം. ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഇരകളെ സഹായിക്കാന്‍ കഴിയും.

വാട്‌സാപ്പ് കൂട്ടായ്മയിലൂടെ കാഞ്ചര്‍ബാട്ട് സമൂഹത്തിലെ ഒരു വിഭാഗം അവരുടെ ഇടയില്‍ നടന്നു വരുന്ന കന്യകാത്വ പരിശീലനത്തിലെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കല്യാണരാത്രിയില്‍ തന്നെ കന്യാകാത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നതിനാലാണ് ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ കാരണമായത്. സ്റ്റോപ്പ് ദ വി വര്‍ച്ച്വല്‍ എന്ന പേരില്‍ ആരംഭിച്ച പ്രതിഷേധ ക്യാംപെയിനാണ് നടന്നത്. കന്യാകാത്വം തെളിയിക്കാന്‍ സാധിക്കാതെവന്നാല്‍ സമൂഹത്തില്‍ അവര്‍ നേരിടുന്ന ഭ്രഷ്ടും അയിത്തത്തിനുമെതിരെയും വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

English summary
Virginity test on newly married women in Maharashtra police can file complaint regarding this as harassment against women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X