Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ വിനോദസഞ്ചാരികൾക്ക് വിസ നടപടി എളുപ്പമാക്കും, ഹോംസ്റ്റേകൾക്ക് ലോൺ..വമ്പൻ പ്രഖ്യാപനങ്ങൾ

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ വിനോദസഞ്ചാരമേഖലയ്ക്ക് വമ്പൻ ബൂസ്റ്റ്. മേഖലയുടെ വികസനത്തിനായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചത്. സ്വകാര്യ പങ്കാളികളുമായി ചേർന്ന് മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കാനും ഹോംസ്റ്റേകളെ പിന്തുണയ്ക്കുന്നതിനായി മുദ്രാലോണുകളും ഉൾപ്പെടെയുള്ള പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. വിശദമായി അറിയാം

വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ നടപടി എളുപ്പമാക്കും

ഇന്ത്യയെന്ന് കേട്ടാലേ ബാഗ് പാക്ക് ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് പലപ്പോഴും വിസ നടപടികൾ തിരച്ചടിയാകാറുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ ടൂറിസ്റ്റ് ഗ്രൂപ്പുകൾക്കുള്ള വിസ ഒഴിവാക്കാൻ (തിരഞ്ഞെടുക്കപ്പെടുന്നവർക്ക്) ആണ് സർക്കാർ തീരുമാനം. ആഗോള സഞ്ചാരികൾക്ക് രാജ്യത്തേക്കുള്ള പോക്കുവരവ് കൂടുതൽ എളുപ്പമാക്കുകയാണ് സർക്കാൽ ഇതുവഴി ഉദ്ദേശിക്കുന്നത്.

travel-

പ്രധാന 50 ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും

സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച്
രാജ്യത്തെ 50 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. ഇന്ത്യയുടെ ആത്മീയവും പൈതൃകവുമായ വിനോദസഞ്ചാര സാധ്യതകളെ ഉയർത്തിക്കാട്ടുന്നതിനോടൊപ്പം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും വികസനം നടപ്പാക്കും.

ഹോം സ്റ്റേകൾക്കായി മുദ്രാ ലോൺ

ഹോംസ്റ്റേകളെ പിന്തുണയ്ക്കുന്നതായി മുദ്ര ലോണിന് കീഴിൽ വായ്പ അനുവദിക്കും. ഹോംസ്റ്റേകളുടെ അടിസ്ഥാന വികസനം എന്നതിനൊപ്പം ടൂറിസം മേഖലയിലെ സംരംഭങ്ങൾ വികസിപ്പിക്കുകയും ഈ മേഖലയിൽ കൂടുതൽ തൊഴിൽ സൃഷിക്കുകയും ലക്ഷ്യം വെച്ചാണ് നടപടി.

മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കും

ഹീല്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ സ്വകാര്യ പങ്കാളികളുമായി കൈകോർത്ത് മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കും. ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ. വിസ നടപടികൾ ലളിതമാക്കുന്നതിലൂടെയും മെഡിക്കൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ആരോഗ്യ ചികിത്സയുടെ ഒരു സുപ്രധാന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയെ വളർത്തിക്കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഉഡാൻ പദ്ധതിയിലേക്ക് 120 പുതിയ വിമാന റൂട്ടുകൾ

വ്യോമയാന മേഖലയിൽ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. 120 ഹെലിപാഡുകൾ ബന്ധിപ്പിച്ചുകൊണ്ട് ഉഡാൻ പദ്ധതി വിപുലീകരിച്ചതായി ധനമന്ത്രി അറിയിച്ചു. അടുത്ത 10 വർഷത്തിനുള്ളിൽ 4 കോടി യാത്രക്കാരെ ആകർഷിക്കാനാകുമെന്നാണ് ലക്ഷ്യം വെയ്ക്കുന്നത്. മലയോര മേഖലകളിലേയും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും ഹെലിപാഡുകളേയും വിമാനത്താവങ്ങളേയും പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2016 ലാണ് രാജ്യത്ത് ഉഡാൻ പദ്ധതി ആരംഭിച്ചത്. ഇതുവരെ 1.5 കോടി യാത്രക്കാരെ പദ്ധതി സഹായിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+