സ്ത്രീ യാചകര്‍ക്ക് ഒപ്പമുള്ളത് സ്വന്തം കുട്ടികളല്ല; ഞെട്ടിക്കുന്ന വിവരങ്ങള്‍
വിശാഖപട്ടണം: വിശാഖപട്ടണം നഗരത്തില്‍ അടുത്തിടെ വര്‍ധിച്ചുവരുന്ന സ്ത്രീ യാചകരെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷന്, ഷോപ്പിങ് സെന്ററുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ട്രാഫിക് ജങ്ഷനുകള്‍ എന്നിവിടങ്ങളിലെല്ലാം സ്ത്രീ യാചകരെ വലിയ തോതില്‍ കാണാമായിരുന്നു.
ഭൂരിഭാഗം സ്ത്രീകളും ഗര്‍ഭിണികളോ, അല്ലെങ്കില്‍ ഒപ്പം കൊച്ചു കുട്ടികള്‍ ഉള്ളവരോ ആയിരുന്നു. ഇതേക്കുറിച്ച് സംശയം തോന്നിയ എന്‍ജിഒ സംഘം അന്വേഷണം നടത്തുകയായിരുന്നു. ഗര്‍ഭിണികളുടേത് പൂര്‍ണമായും വ്യാജ ഗര്ഭമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സിനിമകളിലും മറ്റും കണ്ടുവരുന്ന പാഡുകള്‍ ഉപയോഗിച്ച് ഗര്‍ഭിണിയാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഇവര്‍.

കുട്ടികള്‍ കൈയ്യിലുണ്ടായിരുന്ന യാചകരാവട്ടെ അവരുടെ യഥാര്‍ഥ അമ്മമാരും ആയിരുന്നില്ല. യഥാര്‍ഥ അമ്മമാരില്‍ നിന്നും കുട്ടികളെ വാടകയ്ക്കെടുത്തുകൊണ്ടായിരുന്നു ഇവര്‍ യാചകവേഷം കെട്ടുന്നത്. കുട്ടികള്‍ കൈയ്യിലുണ്ടാകുമ്പോഴോ ഗര്‍ഭിണി ആയിരിക്കുമ്പോഴോ മാത്രമാണ് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാന്‍ കഴിയുന്നത്.
ദിവസം 300 മുതല്‍ 500 രൂപവരെ വരുമാനമുണ്ടാക്കുന്നവരാണ് മിക്ക സ്ത്രീകളും. കുട്ടികള്‍ക്ക് 200 രൂപവരെയാണ് വാടക നല്‍കുന്നതെന്ന് എന്‍ജിഒ സംഘടനാ നേതാവ് പറയുന്നു. യാചകരാകുന്ന സ്ത്രീകളില്‍ വലിയൊരു വിഭാഗം അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയവാണ്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപടിവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications