കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ രാസവാതക ചോര്‍ച്ച: 3 മരണം, ബോധ രഹിതരായി നൂറിലേറെ ആളുകള്‍

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ നിന്നുണ്ടായ രാസവാതക ചോര്‍ച്ചയില്‍ 5 പേര്‍ മരിച്ചു. എട്ട് വയസ്സുള്ള കുട്ടിയുള്‍പ്പടേയാണ് മരിച്ചതെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ​എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍എര്‍ വെങ്കടപുരം ഗ്രാമത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലാണു വാതക ചോർച്ചയുണ്ടായത്. ശ്വസന തടസ്സം ഉള്‍പ്പടേയുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ട ആയിരത്തോളെ ജനങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Recommended Video

cmsvideo
വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ രാസവാതക ചോര്‍ച്ച | Oneindia Malayalam

രാസവാതകം ചോർന്നതോടെ ചിലർക്ക്​ കണ്ണിന്​ നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യമുള്ളവ​െര ആശുപത്രിയിലേക്ക്​ മാറ്റികൊണ്ടിരിക്കുന്നത് ഇപ്പോഴും തുടരുകയാണ്.ഗോപാൽപുരത്തെ ആശുപത്രിയിലെക്ക് എത്തിച്ച ഇരുപതോളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്. പ്രദേശത്ത്​ കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും എത്തിയിട്ടുണ്ട്​.

vishkpattanam

ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട പലരും തെരുവില്‍ വീണ് കിടക്കുന്ന ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. പ്ലാന്റിലെ ചോർച്ച നിയന്ത്രിക്കാൻ ഇതുവരേയും സാധിച്ചിട്ടില്ല. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് പോലീസ് തുടര്‍ച്ചയായി അറിയിപ്പ് നടത്തുന്നുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എൽജി പോളിമര്‍ പ്ലാന്‍റിൽ രാസവാതക ചോര്‍ച്ച ഉണ്ടായത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് അടിച്ചിട്ട ഫാക്ടറി ഇന്നലെ വീണ്ടും തുറക്കുകയായിരുന്നു.

English summary
vizag: chemical plant gas leak, 3 dead over 1000 fall sick
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X