കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ഉദ്യോഗസ്ഥന് 20 കോടി രൂപയുടെ വരവില്‍കവിഞ്ഞ സ്വത്ത്

  • By Anwar Sadath
Google Oneindia Malayalam News

വിശാഖപട്ടണം: ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ നിന്നും 20 കോടി രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ കണ്ടെത്തി. വിശാഖപട്ടണം ജില്ലയിലെ പുദിമടക്ക കോസ്റ്റര്‍ സെക്യൂരിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ജോലി നോക്കുന്ന ഷെയ്ഖ് ഹുസെനിന്റെ പലയിടങ്ങളിലായുള്ള വീടുകളിലാണ് എസിബി റെയ്ഡ് നടത്തിയത്.

20 കോടിരൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥന്റെ അവിഹിത സമ്പാദ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ആന്റി കറപ്ഷന്‍ ബ്യൂറോ റെയ്ഡ് നടത്തിയത്. വിശാഖപട്ടണത്തും പുറത്തുമായുള്ള 16 സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡ് നടന്നു.

black-money

ഹുസൈനിന്റെ സ്വന്തം വീട്ടില്‍ നിന്നും ബന്ധുക്കളുടെ വീട്ടില്‍ നിന്നുമാണ് രേഖകള്‍ കണ്ടെടുത്തതെന്ന് എസിബി, ഡിസിപി കെ രാമകൃഷ്ണന്‍ പറഞ്ഞു. വിശാഖപട്ടണം, ബെംഗളുരു, വിസിയനഗരം, ശ്രികാകുളം തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടത്തി. സ്ഥലങ്ങളും കെട്ടിടങ്ങളുമായി വലിയൊരു ആസ്തി പോലീസ് ഉദ്യോഗസ്ഥന്‍ സമ്പാദിച്ചുകൂട്ടിയിട്ടുണ്ട്.

12 വര്‍ഷം മുന്‍പ് മാത്രം പോലീസ് ഉദ്യോഗസ്ഥനായി ജോലി ആരംഭിച്ച ഇയാള്‍ ഇത്രയും ചുരുങ്ങിയ കാലയളവില്‍ 20 കോടി രൂപ സമ്പാദിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. മക്കളുടെ പേരില്‍ തുടങ്ങിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഹുസൈന്‍ നടത്തുന്നുണ്ട്. ഒദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്താണ് പോലീസ് ഉദ്യോഗസ്ഥന്‍ അനധികൃത സമ്പാദ്യം നേടിയതെന്ന് എസിബി അധികൃതര്‍ വ്യക്തമാക്കി.

English summary
Visakhapatnam Police Inspector owns assets worth Rs 20 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X