മിടൂ വെളിപ്പെടുത്തല്‍: നടിമാരെ സംരക്ഷിക്കാന്‍ മൂന്നംഗ കമ്മറ്റി, തമിഴ് സിനിമാ രംഗത്ത് നിര്‍ണായക നീക്
ചെന്നൈ: തമിഴ് സിനിമാ രംഗത്ത് മീടൂ വെളിപ്പെടുത്തല്‍ സജീവമായതോടെ അന്വേഷണത്തിന് പാനലിനെ നിയോഗിക്കുമെന്ന് നടന് വിശാല്‍. മീടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇത് അന്വേഷിക്കുന്നതിനായി മൂന്നംഗ പാനലിനെ നിയോഗിക്കുമെന്നാണ് നടികര്‍ സംഘം, ഫിലിം പ്രൊഡ്യൂസേഴ്സ് പ്രസിഡന്റുമായ വിശാല്‍ അറിയിച്ചിട്ടുള്ളത്. തമിഴ് സിനിമാ രംഗത്തെ എല്ലാ സംഘടനകള്‍ക്കും വേണ്ടിയായിരിക്കും ഈ മൂന്നംഗ പാനലെന്നും വിശാല്‍ വ്യക്തമാക്കി. ശനിയാഴ്ച മാധ്യമങ്ങളോടാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമാ വ്യവസായത്തില്‍ ഐക്യം ഉറപ്പുവരുത്തുന്നതിനൊപ്പം സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും നടന് കൂട്ടിച്ചേര്‍ത്തു. അതിനൊപ്പം സിനിമയിലെ നടിമാര്‍ക്കും ജൂനിയര്‍- സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും ഒപ്പമാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു ഇടമാണ് ഇതെന്നും വിശാല്‍ പറയുന്നു. ട്വീറ്റിലും വിശാല്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

തമിഴ് നടന് വൈരമുത്തുവിനെതിരെ ആരോപണമുന്നയിച്ച ഗായിക ചിന്മയിയെ പിന്തുണച്ച് നേരത്തെ വിശാല്‍ രംഗത്തെത്തിയിരുന്നു. അതേസമയം ചിന്മയിയുടെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വൈരമുത്തുവിനെ ബഹിഷ്കരിക്കുമോ എന്ന ചോദ്യത്തിന് ആരോപണം തെളിഞ്ഞാല്‍ പ്രതികരിക്കാമെന്ന മറുപടിയാണ് വിശാല്‍ നല്‍കിയത്.
മീടൂ ക്യാമ്പെയിനില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ തനുശ്രീ ദത്തയെയും ഗായിക ചിന്മയിയെയും ബഹുമാനിക്കുന്നു. സിനിമാ രംഗത്തെ സ്ത്രീകള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള സമയമാണ് ഇപ്പോള്‍, ഞാന്‍ അവര്‍ക്കൊപ്പം നില്ക്കും. ഇത്തരത്തിലുള്ള സംഭവത്തെക്കുറിച്ച് നേരത്തെ തുറന്ന് പറഞ്ഞ നടി അമലാ പോളിന് എല്ലാത്തരം പിന്തുണയും നല്‍കിയിരുന്നുവെന്നും വിശാല്‍ ചൂണ്ടിക്കാണിക്കുന്നു. തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ നടത്തിയ ആരോപണങ്ങളും വൈരമുത്തുവിനെതിരെ ഗായിക ചിന്മയി നടത്തിയ ആരോപണങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications