മകളുടെ പ്രായമല്ലേയുള്ളൂ... നടി ധന്‍സികയെ അപമാനിച്ച ചിമ്പുവിന്റെ പിതാവിനെതിരെ വിശാല്‍
ചെന്നൈ: നടി സായി ധന്‍സികയെ പൊതു വേദിയില്‍ അപമാനിച്ച നടനും സംവിധായകനുമായ ടിആര്‍ രാജേന്ദറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും നടകര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്ത്. രാജേന്ദറിനെ പോലുള്ള ഒരു മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായിപ്പോയെന്നും വിശാല്‍ പറയുന്നു. ഫേസ്ബുക്കിലിട്ട പേസ്റ്റിലാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
വഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെ ധന്‍സിക തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് പറഞ്ഞായിരുന്നു പൊതുവേദിയില്‍ ധന്‍സികയെ അപമാനിച്ചത്. ലൈംഗിക പരാമര്‍ശങ്ങളടക്കം നടത്തി. രാജേന്ദര്‍ ധന്‍സികയെ അപമാനിക്കുമ്പോള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച വെങ്കട്ട് പ്രഭു, കൃഷ്ണ, വിദ്ധാര്‍ഥ് അടക്കമുള്ള യുവ താരങ്ങളെയും വിശാല്‍ വിമര്‍ശിക്കുന്നുണ്ട്.
വഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെധന്സിക തന്റെ പേര് പരാമര്‍ശിക്കാതിരുന്നതാണ് രാജേന്ദറിനെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു രാജേന്ദര്‍ ധന്‍സികയെ വേദിയില്‍ വച്ച് തന്നെ അപമാനിച്ചത്.
രാജേന്ദറിനെ പോലുള്ള മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായിപ്പോയെന്ന് വിശാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പേര് പരാമര്‍ശിക്കാന്‍ വിട്ടു പോകുന്നത് സ്വാഭാവികമാണന്നൊണ് വിശാല്‍ പറയുന്നത്. താനും പലപ്പോഴും ഇത്തരം പരിപാടികള്‍ക്കിടെ പലരുടെയും പേര് പറയാന്‍ മറന്നു പോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മകളുടെ പ്രായം മാത്രമുളള ധന്‍സിക കാല് പിടിച്ച് മാപ്പ് പറഞ്ഞിട്ടും രാജേന്ദര്‍ മാപ്പ് നല്കാന് തയ്യാറായിരുന്നില്ലെന്ന് വിശാല്‍ പറയുന്നു. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് പിടിച്ചു നില്‍ക്കുന്നത് വളരെ പ്രയാസമാണെന്നും വിശാല്‍.
ധന്‍സികയെ തനിക്ക് നന്നായി അറിയാമെന്നും അവര്‍ ഒരിക്കലും മനഃപൂര്‍വം ഇങ്ങനെ ചെയ്യില്ലെന്നും വിശാല്‍ പറയുന്നു. മാപ്പ് പറഞ്ഞിട്ടും അവരോട് ഇത്തരത്തില്‍ പെരുമാറിയതിനെ ശക്തമായി അപലപിക്കുകയാണെന്നും വിശാല്‍.

രാജേന്ദര്‍ ധന്‍സികയെ അപമാനിക്കുമ്പോള്‍ വേദിയിലിരുന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച യുവതാരങ്ങളായ വെങ്കട് പ്രഭു, വിദ്ധാര്‍ഥ്, കൃഷ്ണ എന്നിവരെയും വിശാല്‍ വിമര്‍ശിച്ചു. താരങ്ങളുടെ പെരുമാറ്റം അന്തസില്ലാത്തതാണെന്ന് വിശാല്‍ പറഞ്ഞു.
പൊതു വേദിയില്‍ ലൈംഗിക പരാമര്‍ശമടക്കം നടത്തിക്കൊണ്ടായിരുന്നു രാജേന്ദര്‍ ധന്‍സികയെ അപമാനിച്ചത്. ധന്‍സികയ്ക്ക് പെരുമാറാന്‍ അറിയില്ലെന്ന് രാജേന്ദര്‍ പറഞ്ഞു.
രാജേന്ദര്‍ പരസ്യമായി അപമാനിച്ചതിനു പിന്നാലെ ധന്‍സിക മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പിയിരുന്നു. എന്നാല്‍ തനിക്കൊപ്പം നിന്നവര്‍ക്ക് ധന്‍സിക പിന്നീട് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളുടെ അവസ്ഥ ഇതാണെന്ന് ധന്‍സിക ട്വീറ്റില്‍ വ്യക്തമാക്കുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications