കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ പ്രായമല്ലേയുള്ളൂ... നടി ധന്‍സികയെ അപമാനിച്ച ചിമ്പുവിന്റെ പിതാവിനെതിരെ വിശാല്‍

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: നടി സായി ധന്‍സികയെ പൊതു വേദിയില്‍ അപമാനിച്ച നടനും സംവിധായകനുമായ ടിആര്‍ രാജേന്ദറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും നടകര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്ത്. രാജേന്ദറിനെ പോലുള്ള ഒരു മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായിപ്പോയെന്നും വിശാല്‍ പറയുന്നു. ഫേസ്ബുക്കിലിട്ട പേസ്റ്റിലാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

വഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെ ധന്‍സിക തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് പറഞ്ഞായിരുന്നു പൊതുവേദിയില്‍ ധന്‍സികയെ അപമാനിച്ചത്. ലൈംഗിക പരാമര്‍ശങ്ങളടക്കം നടത്തി. രാജേന്ദര്‍ ധന്‍സികയെ അപമാനിക്കുമ്പോള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച വെങ്കട്ട് പ്രഭു, കൃഷ്ണ, വിദ്ധാര്‍ഥ് അടക്കമുള്ള യുവ താരങ്ങളെയും വിശാല്‍ വിമര്‍ശിക്കുന്നുണ്ട്.


വഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെധന്‍സിക തന്റെ പേര് പരാമര്‍ശിക്കാതിരുന്നതാണ് രാജേന്ദറിനെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു രാജേന്ദര്‍ ധന്‍സികയെ വേദിയില്‍ വച്ച് തന്നെ അപമാനിച്ചത്.

രാജേന്ദറിനെ പോലുള്ള മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായിപ്പോയെന്ന് വിശാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

saidhansikainsolo

പേര് പരാമര്‍ശിക്കാന്‍ വിട്ടു പോകുന്നത് സ്വാഭാവികമാണന്നൊണ് വിശാല്‍ പറയുന്നത്. താനും പലപ്പോഴും ഇത്തരം പരിപാടികള്‍ക്കിടെ പലരുടെയും പേര് പറയാന്‍ മറന്നു പോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.


മകളുടെ പ്രായം മാത്രമുളള ധന്‍സിക കാല് പിടിച്ച് മാപ്പ് പറഞ്ഞിട്ടും രാജേന്ദര്‍ മാപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ലെന്ന് വിശാല്‍ പറയുന്നു. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് പിടിച്ചു നില്‍ക്കുന്നത് വളരെ പ്രയാസമാണെന്നും വിശാല്‍.


ധന്‍സികയെ തനിക്ക് നന്നായി അറിയാമെന്നും അവര്‍ ഒരിക്കലും മനഃപൂര്‍വം ഇങ്ങനെ ചെയ്യില്ലെന്നും വിശാല്‍ പറയുന്നു. മാപ്പ് പറഞ്ഞിട്ടും അവരോട് ഇത്തരത്തില്‍ പെരുമാറിയതിനെ ശക്തമായി അപലപിക്കുകയാണെന്നും വിശാല്‍.

saidhansikainsolo1

രാജേന്ദര്‍ ധന്‍സികയെ അപമാനിക്കുമ്പോള്‍ വേദിയിലിരുന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച യുവതാരങ്ങളായ വെങ്കട് പ്രഭു, വിദ്ധാര്‍ഥ്, കൃഷ്ണ എന്നിവരെയും വിശാല്‍ വിമര്‍ശിച്ചു. താരങ്ങളുടെ പെരുമാറ്റം അന്തസില്ലാത്തതാണെന്ന് വിശാല്‍ പറഞ്ഞു.


പൊതു വേദിയില്‍ ലൈംഗിക പരാമര്‍ശമടക്കം നടത്തിക്കൊണ്ടായിരുന്നു രാജേന്ദര്‍ ധന്‍സികയെ അപമാനിച്ചത്. ധന്‍സികയ്ക്ക് പെരുമാറാന്‍ അറിയില്ലെന്ന് രാജേന്ദര്‍ പറഞ്ഞു.

രാജേന്ദര്‍ പരസ്യമായി അപമാനിച്ചതിനു പിന്നാലെ ധന്‍സിക മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പിയിരുന്നു. എന്നാല്‍ തനിക്കൊപ്പം നിന്നവര്‍ക്ക് ധന്‍സിക പിന്നീട് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളുടെ അവസ്ഥ ഇതാണെന്ന് ധന്‍സിക ട്വീറ്റില്‍ വ്യക്തമാക്കുന്നു.

English summary
vishal's face book post against actor tr rajender
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X