Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശാല്‍ ശിഖ വ്യാജ പഞ്ചാബിയെന്ന് ഭാര്യ?

ബാംഗ്ലൂര്‍: വിശാല്‍ ശിഖ വ്യാജ പഞ്ചാബിയെന്ന് ഭാര്യ - വേറെ ആരുമല്ല, ഇന്‍ഫോസിസിന്റെ പുതിയ എം ഡിയും സി ഇ ഓയുമായ വിശാല്‍ ശിഖ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എന്തിനാണ് ശിഖയെ ഭാര്യ വ്യാജ പഞ്ചാബി എന്ന് വിളിച്ചത് എന്നല്ലേ, കാര്യമുണ്ട്. അച്ഛനും അമ്മയും പഞ്ചാബികളാണെങ്കിലും മധ്യപ്രദേശിലാണ് വിശാല്‍ ശിഖ ജനിച്ചത്. ശിഖയ്ക്ക് ആറ് വയസ്സുള്ളപ്പോള്‍ കുടുംബം ഗുജറാത്തിലെ വഡോദരയിലേക്ക് ചേക്കേറി. അച്ഛന്‍ റെയില്‍വേയില്‍ എഞ്ചിനീയറും അമ്മ സ്‌കൂള്‍ ടീച്ചറുമായിരുന്നു.

വഡോദരയിലെ റോസറി ഹൈ സ്‌കൂളിലായിരുന്നു പഠനം. വഡോദര എം എസ് യുവില്‍ കംപ്യൂട്ടര്‍ സയന്‍സ് ഡിഗ്രിക്ക് ചേര്‍ന്നു. അത് പാതിക്ക് നിര്‍ത്തി ന്യൂയോര്‍ക്ക് ക്‌സൈറക്കോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം. പിന്നെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും. 1996 ലാണ് ശിഖ പി എച്ച് ഡി പൂര്‍ത്തിയാക്കിയത്.

vishal-shika

പഠിക്കുന്ന കാലത്ത് വളരെ തമാശക്കാരനായ വിദ്യാര്‍ഥിയായിരുന്നു വിശാലെന്ന് സഹപാഠികള്‍ പറയുന്നു. എന്നാലും വിഷയത്തിലുള്ള ഗ്രാഹ്യം വിശാലിനെ എപ്പോഴും ക്ലാസുകളില്‍ ഒന്നാമതെത്തിച്ചു. ക്‌സെറോക്‌സ് റിസര്‍ച്ച് ലാബില്‍ ആണ് വിശാല്‍ തന്റെ കരിയര്‍ തുടങ്ങുന്നത്. സ്വന്തമായി കമ്പനി തുടങ്ങാനുളള ആഗ്രഹം വിശാലിനെ ഐ ബ്രെയിന്‍ എന്ന പ്രോജക്ടിലെത്തിച്ചു.

ഐ ബ്രെയിന്‍ പാറ്റേണ്‍ ആര്‍എക്‌സ് എന്ന കമ്പനി സ്വന്തമാക്കിയതോടെയാണ് വിശാല്‍ ബോധ ഡോട്ട് കോം തുടങ്ങുന്നത്. പെരഗ്രീന്‍ വഴി സാപിലെത്തിയതോടെയാണ് വിശാല്‍ ഇന്നത്തെ ഉയര്‍ച്ചയിലേക്ക് കുതിച്ചു തുടങ്ങിയത്. സാപില്‍ വിശാല്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമാണ്. ഇവിടത്തെ കരാര്‍ കാലാവധി 2017 വരെയുണ്ട്. ഇതിനിടിയിലാണ് ഇന്‍ഫോസിസില്‍ നിന്നുള്ള ഓഫര്‍ വിശാലിനെ തേടിയെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+