കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂര്‍ത്തിയുമായി അസ്വാരസ്യം: ഒടുവില്‍ സിക്കയ്ക്ക് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനം മാത്രം

Google Oneindia Malayalam News

ദില്ലി: ഇന്‍ഫോസിസിന്‍റെ ഓഹരികളില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് മുന്‍ ചെയര്‍മാനും സഹസ്ഥാപകനുമായ നാരായണമൂര്‍ത്തിയുള്‍പ്പെടെയുള്ളവരുടെ അതൃപ്തിക്കിടെയാണ് കമ്പനി സിഇഒയും എംഡിയുമായിരുന്ന വിശാല്‍ സിക്കയുടെ രാജി. രാജിവെച്ചെങ്കിലും ഇന്‍ഫോസിസിന്‍റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് സിക്കയുണ്ടാകും.

സിക്കയുടെ രാജിയ്ക്ക് ശേഷം ഇന്‍ഫോസിസ് പുറത്തിറക്കിയ പ്രസ്താവനയിലും സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുമായി നിലനിന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് സിക്കയുടെ രാജിയെന്ന സൂചനകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന അസ്വസ്തകളെയും പൊട്ടിത്തെറികളെയും തുടര്‍ന്നാണ് രാജിയെന്ന സൂചനകള്‍ സിക്കയും ഇന്‍ഫോസിസ് ബോര്‍ഡിന് നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുബി പ്രവീണ്‍ റാവുവിനാണ് ഇടക്കാലത്തെ എംഡിയുടേയും സിഇഒയുടേയും ചുമതല.

 പുതിയ ചുമതല

പുതിയ ചുമതല

ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, സാങ്കേതിക മേഖലയിലെ വികസനം, തന്ത്രപരമായ കാര്യങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കുക എന്നിങ്ങനെയായിരിക്കും സിക്കയ്ക്ക് ഇന്‍ഫോസിസില്‍ ഇനിയുള്ള ചുമതലകള്‍. എന്നാല്‍ പുതിയ സിഇഒയുടെ നിയമനം വരെ സിക്കയയ്ക്ക് സിഇഒയുടേയും എംഡിയുടേയും അധികചുമതല ഉണ്ടായിരിക്കുമെന്ന് രാജി വിവരം സ്ഥിരീകരിച്ച കമ്പനി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍ഫോസിസിന്‍റെ സ്ഥാപകാംഗമല്ലാത്ത സിഇഒയാണ് വിശാല്‍ സിക്ക.

 ഓഹരികളില്‍ ഇടിവ്

ഓഹരികളില്‍ ഇടിവ്

ഇന്‍റഫോസിസ് ഓഹരികളില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തിഹത്യകളില്‍ നിന്നുള്ള മോചനമെന്നോണം സിക്ക രാജിക്കത്ത് നല്‍കിയത്. ഓഹരി വിലയില്‍ എട്ട് ശതമാനത്തോളം ഇടിവാണ് സംഭവിച്ചത്. ആരോപണങ്ങളില്‍ മനംമടുത്താണ് രാജിവെച്ചതെന്ന് സിക്കയും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ വ്യക്തിപരമായ ആക്രമണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഊമക്കത്തുകള്‍ പ്രചരിച്ച സംഭവങ്ങളും കമ്പനിയുടെ മാനേജ്മെന്‍റിനുള്ളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കമ്പനിയെ നയിക്കാന്‍ പ്രാപ്തിയില്ല!!

കമ്പനിയെ നയിക്കാന്‍ പ്രാപ്തിയില്ല!!

വിശാല്‍ സിക്കയ്ക്ക് കമ്പനിയെ നയിക്കാന്‍ പ്രാപ്തിയില്ലെന്ന തരത്തില്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി ചില ആശങ്കകള്‍ ഉന്നയിച്ചിരുന്നു. കമ്പനിയുടെ മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാരില്‍ സിക്കയാണ് ചീഫ് ടെക്നോളജി ഓഫീസറെന്നും സിഇഒ പദവിയേക്കാള്‍ മികച്ച പദവി ഇതാണെന്നുമുള്ള സൂചനകള്‍ മൂര്‍ത്തി നല്‍കിയിരുന്നു. കോര്‍പ്പറേറ്റ് ഭരണത്തില്‍ കഴിഞ്ഞ ഏഴ് മാസത്തിനി

 മൂന്ന് വര്‍ഷം മുമ്പ്

മൂന്ന് വര്‍ഷം മുമ്പ്

നേരത്ത സാപ്പ് ടെക്നോളജിയുടെ തലവനായിരുന്ന സിക്ക മൂന്ന് വര്‍ഷം മുമ്പാണ് എന്‍ആര്‍ നാരായണ മൂര്‍ത്തിയ്ക്ക് പിന്‍ഗാമിയായി ഇന്‍ഫോസിസിന്‍റെ എംഡി സ്ഥാനവും സിഇഒ സ്ഥാനവും ഏറ്റെടുക്കുന്നത്. എന്നാല്‍ സിക്ക കൈക്കൊണ്ട പല തീരുമാനങ്ങളും കമ്പനിയും സ്ഥാപകരും മുന്‍ എക്സിക്യൂട്ടീവുമാരുമായുള്ള വാക്പോരിന് വഴിവെച്ചിരുന്നു. ബോര്‍ഡ് കൈക്കൊണ്ടിരുന്ന തീരുമാനങ്ങളില്‍ പലതും എതിര്‍പ്പിനിടയാക്കിയിരുന്നു.

English summary
Vishal Sikka resigns as Infosys CEO after tussle with founder Narayana Murthy; company shares drop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X