Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് താരം സീരിയല്‍ നടിയെ പീഡിപ്പിച്ചു!!

മുംബൈ: ബോളിവുഡ് താരം വിശാല്‍ താക്കര്‍ സീരിയല്‍ നടിയെ പീഡിപ്പിച്ചു. നടിയുടെ പരാതിയെ തുടര്‍ന്ന് മുംബൈ പോലീസ് നടനെ അറസ്റ്റ് ചെയ്തു. 26 വയസുകാരിയെ വിശാല്‍ താക്കര്‍ പീഡിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2003ല്‍ പുറത്തിറങ്ങിയ മുന്നാഭായി എംബിബിഎസ് എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ താരമാണ് വിശാല്‍ താക്കര്‍.

വിവാഹം വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് സീരിയല്‍ താരം ചര്‍മകാപ് പോലീസിനോട് പറഞ്ഞത്. ഐപിസി 376 പീഡന വകുപ്പ് പ്രകാരവും, 420 വഞ്ചന, 506 ക്രിമിനല്‍ വകുപ്പ് എന്നീ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടിയെ വീട്ടില്‍ വെച്ചാണ് വിശാല്‍ പീഡിപ്പിച്ചതെന്നാണ് പറയുന്നത്.

vishal-thakkar

ഒട്ടേറെ സീരിയലില്‍ അഭിനയിച്ച ചര്‍മകാപ് ഇപ്പോള്‍ അഭിനയം നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. വിവാഹ വാഗ്ദാനം നല്‍കി പലതവണ താരത്തെ പീഡിപ്പിച്ചതായും ആരോപണം ഉണ്ട്. നടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഇരുവരും വഴിക്കിടാറുണ്ടായിരുന്നു. തുടര്‍ന്ന് വിശാല്‍ വീട് വിട്ട് പോകുകയായിരുന്നുവെന്നും പറയുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നത്. പലതരത്തില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്നും നടി പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+