വിശ്വ ഹിന്ദു മഹാസഭ നേതാവ് വെടിയേറ്റ് മരിച്ചു; യുപി സംസ്ഥാന അധ്യക്ഷൻ രഞ്ജിത് ബച്ചനാണ് കൊല്ലപ്പെട്ടത്!
ലഖ്നൗ: ഉത്തര്‍പ്രദേശ് വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന് വെടിയേറ്റ് മരിടച്ചു. രാവിലെ ലഖ്നൗയിൽ നടക്കാനിറങ്ങിയപ്പോൾ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ അക്രമിസംഘം ഹസ്രത്ഗഞ്ചില്‍വെച്ചാണ് രഞ്ജിതിന് നേരെ വെടിയുതിര്‍ത്തത്. രഞ്ജിതിന് തലയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.
വെടിവയ്പിൽ രഞ്ജിത് ബച്ചന്റെ സഹോദരനും വെടിയേറ്റു. ഇയാളെ ട്രോമാ സെന്ററിലേക്ക് മാറ്റി. ഗോരഖ്പൂരിലെ താമസക്കാരനായിരുന്നു രഞ്ജിത് ബച്ചൻ . ഉത്തർപ്രദേശിന്റെ തലസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലത്താണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ആരാണ് വെടിവെച്ചതെന്ന് അറിയില്ലെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ലക്നൗ സെന്‍ട്രല്‍ ഡിസിപി ദിനേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘം പ്രതികളെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാന തലസ്ഥാനത്ത് കൊല്ലപ്പെട്ടുന്ന രണ്ടാമത്തെ ഹിന്ദുത്വ നേതാവാണ് രഞ്ജിത്. ഒക്ടോബർ 18 ന് ഹിന്ദു സമാജ് പാർട്ടി പ്രസിഡന്റ് കമലേഷ് തിവാരി ഓഫീസിൽവെച്ച് വെടിയേറ്റ് മരിച്ചിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications