കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വ ഹിന്ദു മഹാസഭാ നേതാവ് വെടിയേറ്റ് മരിച്ച സംഭവം: നാല് പോലീസുകാർക്ക് സസ്പെൻഷൻ!!

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശിൽ വിശ്വഹിന്ദു മഹാസഭാ നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. കേസെടുക്കാനുണ്ടായ കാലതാമസത്തെ തുടർന്നാണ് ഹസ്രത്ത്ഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

കൊറോണ ബാധിച്ചാല്‍ സോമ്പിയാകും... ചൈനക്കാര്‍ക്കെതിരെ ബോയ്‌ക്കോട്ട്, പ്രചാരണങ്ങള്‍ ഇങ്ങനെകൊറോണ ബാധിച്ചാല്‍ സോമ്പിയാകും... ചൈനക്കാര്‍ക്കെതിരെ ബോയ്‌ക്കോട്ട്, പ്രചാരണങ്ങള്‍ ഇങ്ങനെ

ബൈക്കിലെത്തിയ ര@ണ്ടെഗ സംഘമാണ് നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ലഖ്നൌവിലെ ഹസ്രത്ത്ഗഞ്ചിൽ വെച്ചാണ് സംഭവം. ഞായറാഴ്ച രാവിലെ ബന്ധുവിനൊപ്പം പ്രഭാതസവാരിക്കിറങ്ങിയപ്പോഴാണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗൊരഖ്പൂർ സ്വദേശിയായ രഞ്ജീത്ത് ബച്ചനാണ് കൊല്ലപ്പെട്ടത്. എന്നാൽ സംഭവത്തിന് പിന്നിലുള്ള കാരണം വെളിവായിട്ടില്ല. ഗ്ലോബ് പാർക്കിന് സമീപത്താണ് സംഭവം. ബച്ചൻ സംഭവ സ്ഥലത്തുവെച്ചാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് കൈയ്ക്ക് പരിക്കേറ്റിരുന്നു. അക്രമികൾ ഇരുവരുടേയും മൊബൈൽ ഫോണുകളും മോഷ്ടിച്ച ശേഷമാണ് കടന്നുകളഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

ranjeetbachan

പരിവർത്തൻ ചൌക്കിൽ വെച്ച് ഹിന്ദുസഭാ നേതാവിന് വെടിയേറ്റതായി ആദിത് ശ്രീവാസ്തവയാണ് പോലീസിൽ വിവരമറിയിച്ചത്. മുഖം മറച്ചെത്തിയ സംഘം തങ്ങളെ തടഞ്ഞുവെച്ച് വെടിയുതിർക്കുകയായിരുന്നവെന്നാണ് ഇയാൾ പോലീസിൽ വിവരമറിയിച്ചത്. പിന്നിൽ നിന്ന് വെടിയേറ്റ് നിലത്ത് വീണ ബച്ചൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നിലുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ലഖ്നൊവിലെ ഒസിആർ ബിൽഡിങ്ങിലാണ് ബച്ചനും ഭാര്യ കാളിന്ദി ശർമയും താമസിക്കുന്നതെന്നാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ള വിവരമെന്ന് ലഖ്നൊ ജോയിന്റ് കമ്മീഷണർ പോലീസസ് നവീൻ അറോറ വ്യക്തമാക്കി. സമാജ് വാദി പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ബച്ചൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്ന ആളാണെന്നും പോലീസ് പറയുന്നു.

English summary
Vishwa Hindu Mahasabha chief shot dead in Lucknow, 4 policemen suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X