Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് പാര്‍ട്ടി നടത്തിയതിനു എംഎല്‍എയെ വീണ്ടും വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ചു

ശ്രീനഗര്‍: ബീഫ് പ്രതിഷേധങ്ങളും ആക്രമണങ്ങളും അവസാനിക്കുന്നില്ല. പലയിടത്തും ബീഫിനെ ചൊല്ലി ഇപ്പോഴും അക്രമങ്ങള്‍ നടക്കുകയാണ്. ജമ്മു-കാശ്മീരില്‍ ബീഫ് പാര്‍ട്ടി നടത്തി രണ്ടു തവണ അക്രമത്തിനിരയായ എംഎല്‍എയെ വീണ്ടും വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. എംഎല്‍എ റാഷിദിനെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

റാഷിദും സഹായിയും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയാണുണ്ടായത്. കാറിനു നേരെ കല്ലെറിഞ്ഞും ഇവര്‍ക്കു നേരെ കരി ഓയില്‍ പ്രയോഗം നടത്തിയുമാണ് ആക്രമണം ഉണ്ടായത്. ദോദയില്‍ വെച്ചാണ് ഇവരുടെ കാര്‍ ഒരു സംഘം വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞത്.

web

എംഎല്‍എയുടെ വാഹനത്തിനു പിറകെ പോലീസ് വാഹനം ഉണ്ടായിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് കണ്ടുനില്‍ക്കെയാണ് ആക്രമണം ഉണ്ടായതെന്നും പറയുന്നു. എംഎല്‍എയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ഇടപ്പെട്ടതെന്നും പറയപ്പെടുന്നു.

ബീഫ് നിരോധനത്തിനെതിരെ എംഎല്‍എ ബീഫ് പാര്‍ട്ടി നടത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കാശ്മീര്‍ നിയമസഭയില്‍ വെച്ച് ബിജെപി എംഎല്‍എമാര്‍ ഇയാള്‍ക്കുനേരെ കയ്യേറ്റ ശ്രമം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+