കുത്തബ് മിനാര്‍ വിഷ്ണു സ്തംഭം; അവകാശവാദവുമായി വിശ്വ ഹിന്ദു പരിഷത്ത്
ന്യൂദല്‍ഹി: രാജ്യത്തെ പ്രശസ്ത സ്മാരകമായ കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ 'വിഷ്ണു സ്തംഭം' ആണെന്ന് വിശ്വ ഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബന്‍സാല്‍. 27 ഹിന്ദു - ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തതിന് ശേഷം ലഭിച്ച സാമഗ്രികള്‍ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് വിനോദ് ബന്‍സാല്‍ അവകാശപ്പെട്ടു. ഹൈന്ദവ സമൂഹത്തെ കളിയാക്കാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ചതാണ് സൂപ്പര്‍ ഇമ്പോസ്ഡ് ഘടനയെന്നും അദ്ദേഹം പറഞ്ഞു.
കുത്തബ് മിനാര്‍ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിക്കണമെന്നും അവിടെ ഹിന്ദു ആചാരങ്ങളും പ്രാര്‍ത്ഥനകളും പുനരാരംഭിക്കണം എന്നും വി എച്ച് പി ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ബന്‍സലിന്റെ പ്രസ്താവന. 1993 - ല്‍ യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച സ്മാരകമാണ് കുത്തബ് മിനാര്‍.

വിനോദ് ബന്‍സാല്‍ ഉള്‍പ്പെടെയുള്ള വി എച്ച് പി നേതാക്കള്‍ അടുത്തിടെ കുത്തബ് മിനാര്‍ സന്ദര്‍ശിച്ചിരുന്നു. പണ്ട് ഈ സ്ഥലത്ത് തകര്‍ത്ത 27 ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കണമെന്നും ഹിന്ദുക്കള്‍ക്ക് അവിടെ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു,'' വിനോദ് ബന്‍സാല്‍ പറഞ്ഞു.
കുത്തബ് മിനാര്‍ സമുച്ചയത്തില്‍ അനാദരവോടെയാണ് ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതെന്ന് ദേശീയ സ്മാരക അതോറിറ്റി (എന്‍ എം എ) ചെയര്‍മാനും ബി ജെ പി നേതാവുമായ തരുണ്‍ വിജയ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും തന്റെ കത്തിന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും വിജയ് പറഞ്ഞു.
73 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാര്‍, ഡല്‍ഹിയിലെ അവസാനത്തെ ഹിന്ദു രാജ്യത്തിന്റെ പരാജയത്തിന് ശേഷം ആ സ്ഥലത്തെ 27 ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തതിന് ശേഷം ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത് എന്നാണ് ഡല്‍ഹി ടൂറിസം വെബ്സൈറ്റ് പറയുന്നത്.
ഡല്‍ഹിയിലെ ആദ്യത്തെ മുസ്ലീം ഭരണാധികാരിയായ കുതാബ്-ഉദ്-ദിന്‍ ഐബക്ക് 1200-ല്‍ കുത്തബ് മിനാറിന്റെ നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും ബേസ്‌മെന്റ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ പിന്‍ഗാമി ഇല്‍ത്തുമുഷ് മൂന്ന് നിലകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും 1368-ല്‍ ഫിറോസ് ഷാ തുഗ്ലക്ക് നിര്‍മ്മിക്കുകയും ചെയ്തു.












Click it and Unblock the Notifications