ഇന്ധനം തീരാറായി വിസ്താര വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി: ഒഴിവായത് വലിയ ദുരന്തം!!
ദില്ലി: മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് 153 യാത്രക്കാരുമായി പോകുകയായിരുന്ന വിസ്താര എയര്‍ലൈന്‍ വിമാനമാണ് ഇന്ധനം ഏതാണ്ട് തീരാറായ അവസ്ഥയില്‍ ലഖ്‌നോയിലേക്ക് തിരിച്ചു വിട്ടതും വലിയൊരു ദുരന്തം ഒഴിവായതും. ദില്ലിയില്‍ ഇറങ്ങേണ്ട വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ലഖ്‌നൗവില്‍ ഇറക്കേണ്ടി വന്നത്. അടിയന്തര സാഹചര്യത്തില്‍ നല്‍കുന്ന മെയ്‌ഡേ കോള്‍ നല്‍കിയതിനു ശേഷമാണ് പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്തത്. വലിയൊരു ആകാശ ദുരന്തമാണ് താങ്കളാഴ്ച ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ നിന്നും വഴിമാറിപ്പോയത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശ പ്രകാരം മെയ്‌ഡേ കോള്‍ നല്‍കിയ പൈലറ്റിനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ലഖ്‌നൗ വിമാനത്താവളത്തിന് സമീപം, മെയ്‌ഡേ ഡിസ്ട്രസ് കോളിലൂടെ സംഭവത്തിന്റെ അടിയന്തര പ്രാധാന്യം സൂചിപ്പിച്ചതിനു ശേഷമാണ് വിമാനം ഇറക്കിയത്. എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗത്തിലേക്ക് സംഭവത്തിന്റെ അടിയന്തര പ്രാധാന്യത്തെപ്പറ്റി സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് മെയ്‌ഡേ കോള്‍ നല്‍കിയത്. വിമാനത്തിലെ ഇന്ധനം പൂര്‍ണ്ണമായും തീരുന്നതിന് മുമ്പുളള 10 ലധികം മിനിറ്റുകളില്‍ മാത്രമേ വിമാനത്തിന് അതിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ കഴിയൂ. ലഖ്‌നൗ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ വിമാനത്തില്‍ അവശേഷിച്ചത് 300 കിലോ മാത്രം ഇന്ധനമായിരുന്നു. ഇക്കാര്യം വിസ്താര എയര്‍ലൈന്‍സ് മാധ്യങ്ങളോട് വെളിപ്പെടുത്തി.

സാധാരണയായി, മുംബൈ- ദില്ലി റൂട്ടില്‍ സഞ്ചരിക്കുന്ന നിയോ -320 എയര്‍ബസ് വിമാനം അതിന്റെ ലക്ഷ്യത്തില്‍ എത്തിക്കഴിഞ്ഞതിനു ശേഷവും വീണ്ടും 60 മിനിറ്റോളം അധികം പറക്കാനുളള ഇന്ധനവും വിമാനത്തില്‍ ഉണ്ടായിരിക്കും എന്നതാണ് പതിവ്. അതായത് അധികം സമയം ആകാശത്ത് ചിലവിടേണ്ട അടിയന്തര സാഹചര്യം കണക്കിലെടുത്ത് എക്‌സ്ട്രാ ഇന്ധനം വിമാനത്തില്‍ കരുതുന്നതാണ് പതിവ് രീതി. ഏതെങ്കിലും സാഹചര്യത്തില്‍ ലാന്‍ഡിംഗ് നടക്കാതെ വന്നാല്‍, മറ്റൊരു വിമാനത്താവളത്തിലേക്ക് തിരിച്ചു വിടേണ്ടി വന്നാല്‍ ഓണ്‍ബോര്‍ഡിലെ ഈ ഇന്ധനം ഉപയോഗിക്കുന്നു. എന്നാല്‍ വിസ്താരയുടെ വിമാനത്തില്‍ ഇൗ മുന്‍കരുതല്‍ എടുത്തിരുന്നില്ല എന്നാണ് കരുതുന്നത്.
പ്രയാഗ്രാജിലേക്ക് ലാന്‍ഡിംഗ് നടത്താനുളള നീക്കത്തിനിടയിലാണ് ലഖ്‌നൗവിലെ കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്ന് എയര്‍ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്നും അറിയിപ്പു കിട്ടിയത്. തുടര്‍ന്നാണ് യാത്രക്കാരുമായി വിമാനം ലഖ്‌നൗവിലേക്ക് മടങ്ങാന്‍ തയ്യാറായതെന്നും വിസ്താര എയര്‍ലൈന്‍ പറയുന്നു. യു കെ 944 വിമാനത്തിന്റെ മേയ്‌ഡേ കോള്‍ നല്‍കിയ പൈലറ്റിനെ ഡയറക്ടറേറ്റ്ഓഫ് ഏവിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തതായും ചില കേന്ദ്രങ്ങള്‍ പറയുന്നു.
ഫ്‌ളൈറ്റ് യുകെ 944, ദില്ലിയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ലഖ്‌നൗവിലേക്ക് വഴിതിരിച്ചു വിട്ടതെന്നാണ്, സംഭവത്തെപ്പറ്റി വിസ്താര വിമാനത്തിന്റെ വ്യക്താവ് നല്‍കിയ വിശദീകരണം. ലഖ്‌നൗവിലെ അന്തരീക്ഷത്തില്‍ ദ്യശ്യങ്ങള്‍ മങ്ങിയതിനാല്‍ സുരക്ഷിതമായ ലാന്‍ഡിംഗ് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ് ഉണ്ടായത്. അതിനാലാണ് എയര്‍ക്രൂ, കൂടുതല്‍ മെച്ചപ്പെട്ട കാലാവസ്ഥ ഉളള കാണ്‍പുര്‍, പ്രയാഗ്രാജ് എന്നീ എയര്‍ ഫീല്‍ഡുകള്‍ പരിഗണിച്ചത്. ചട്ടപ്രകാരം ആവശ്യമുളള, ഫ്‌ളൈറ്റ് പ്ലാന്‍ ഇന്ധനത്തിലും കൂടുതല്‍ അളവില്‍ ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നെന്നും വ്യക്താവ് പറയുന്നു. ലക്ഷ്യസ്ഥാനത്തിന് പകരം ഇറക്കേണ്ടി വന്ന സ്ഥലത്തുണ്ടായിരുന്ന മോശം കാലാവസ്ഥയും കാഴ്ച വ്യക്തത ഇല്ലാത്തതുമാണ് ഇന്ധനം തീരാന്‍ കാരണമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് വ്യക്താവ് പറയുന്നു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷക്കാണ് യാത്രയിലുടനീളം പ്രാധാന്യം നല്‍കിയതെന്നും എയര്‍ലൈന്‍ വ്യക്തവ് പറയുന്നു.












Click it and Unblock the Notifications