Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈ വണ്‍ ഗെറ്റ് വണ്‍, വിമാന ടിക്കറ്റിലും ഫ്രീ

വിമാന യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത, ഒരു വിമാനടിക്കറ്റെടുത്താല്‍ ഒരെണ്ണം ഫ്രീ. വിമാന യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നത് ടാറ്റ ഗ്രൂപ്പിന്റെ വിമാന കമ്പനിയായ വിസ്താരയാണ്. ഓണത്തിന് നാട്ടില്‍ എത്തുന്നവര്‍ക്കും പോകുന്നവര്‍ക്കും ആശ്വാസകരമായ വാര്‍ത്തയാണിത്.

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ നല്‍കുന്ന കമ്പനികളുമായി മത്സരിക്കാനാണ് വിസ്താരയുടെ ലക്ഷ്യം. ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറാണ് വിസ്താര നല്‍കുന്നത്. ഓഗസ്ത് 12 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ ഓഫര്‍ നല്‍കുക.

vistara

നേരത്തെ ഖത്തര്‍ എയര്‍വേസും ഇത്തരമൊരു ഓഫര്‍ നല്‍കിയിരുന്നു. യാത്രക്കാര്‍ക്ക് വിമാനത്തില്‍ വെച്ച് ഇതിനാവശ്യമായ വൗച്ചര്‍ നല്‍കും. മറ്റൊരു ദിവസം തെരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനും കഴിയും. ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര.

എയര്‍ ഏഷ്യയും, ജെറ്റ് എയര്‍വേസും ഇതിനോടകം ഓഫറുകള്‍ മുന്നോട്ടുവച്ചിരുന്നു. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് വിസ്താര എത്തിയിരിക്കുന്നത്. വിമാനക്കമ്പനികളുടെ ആഴ്ചതോറുമുള്ള ഇത്തരം ഓഫറുകള്‍ വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ യാത്രക്കാരില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+